
തൃശൂർ: ജില്ലാ മഹല്ലു ജമാഅത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ മീലാദ് കോൺഫറൻസ് 3ന് തൃശൂർ ടൗൺഹാളിൽ നടക്കും. കാന്തപുരം ഉസ്താദ് പ്രഭാഷണം നടത്തും. ഇതിന്റെ പ്രചാരണാർഥം ഇന്ന് വൈകിട്ട് 3ന് സാഹിത്യ അക്കാഡമി ഹാളിൽ മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ് പ്രവാചക ദർശനങ്ങളുടെ ആധുനികകാല പ്രസക്തിയെ കുറിച്ചു സംസാരിക്കും. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദുൽഹക്കിം അസ്ഹരി ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശവറ അംഗം തഴപ്ര മൊയ്തീൻകുട്ടി മുസലിയാർ,സയിദ് ഫസൽ തങ്ങൾ തുടങ്ങിയവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റ് പി.എം.അബ്ദുഹാജി, വൈസ് പ്രസിഡന്റ് അബൂബക്കർ ഹാജി,ജലാലുദ്ദീൻ ഹാജി,അഷ്‌റഫ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |