ന്യൂഡൽഹി: UGC NET 2024 ജൂൺ പരീക്ഷാ ഷെഡ്യൂൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. ജൂൺ 18ന് രണ്ടു ഷിഫ്റ്റുകൾ ആയാണ് പരീക്ഷ. രാവിലെ 9.30 മുതൽ 12.30 വരെ ആദ്യ ഷെഡ്യൂളും ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ രണ്ടാം ഷെഡ്യൂളും. സിറ്റി ഇന്റിമേഷൻ സ്ലിപ് എട്ടാം തീയതിയോടെ പ്രതീക്ഷിക്കാം. വെബ്സൈറ്റ് ugcnet. nta. ac. in.
മഴ: വിമാനം
ബംഗളൂരുവിലേക്ക് വിട്ടു
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം കനത്ത മഴയെ തുടർന്ന് ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. ഇന്നലെ പുലർച്ചെ മൂന്നിന് ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനമാണ് തിരിച്ചുവിട്ടത്. 362 യാത്രക്കാരുണ്ടായിരുന്ന വിമാനം രാവിലെ 6.18ന് കൊച്ചി വിമാനത്താവളത്തിൽ തിരിച്ചെത്തി. തുടർന്ന് ദുബായിലേക്ക് പോയി.
പാച്ചല്ലൂർ സുകുമാരൻ വിദ്യാഭ്യാസ പുരസ്കാരം
തിരുവനന്തപുരം: പത്രപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പാച്ചല്ലൂർ സുകുമാരന്റെ സ്മരണാർത്ഥം പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2024ൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്റ്റേറ്റ് സിലബസുകളിൽ 10, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് പുരസ്കാരം. അപേക്ഷകൾ മാർക്ക് ലിസ്റ്റിന്റെ പകർപ്പുസഹിതം 15ന് മുൻപ് എസ്.ഭദ്രൻ, ശിശിരം, ചെമ്പകമംഗലം, തോന്നയ്ക്കൽ പി.ഒ, തിരുവനന്തപുരം - 6953 17 എന്ന വിലാസത്തിൽ അയക്കുക.
അവനീബാല പുരസ്കാരം
കൊല്ലം: സാഹിത്യ ഗവേഷകയും അദ്ധ്യാപികയുമായിരുന്ന ഡോ.എസ്.അവനീബാലയുടെ സ്മരണാർത്ഥം മലയാളത്തിലെ സ്ത്രീ എഴുത്തുകാർക്കായി അവനീബാല അനുസ്മരണ സമിതിയേർപ്പെടുത്തിയ അവനീബാല പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 10,000 രൂപയും ശില്പവും പുരസ്കാരരേഖയുമടങ്ങിയതാണ് അവാർഡ്. 2020 ജനുവരി 1നും 2023 ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച കൃതികളാണ് പരിഗണിക്കുന്നത്. പുസ്തകങ്ങളുടെ 4കോപ്പികൾ ജൂൺ 15നകം കൺവീനർ, അവനീബാല അനുസ്മരണ സമിതി, രവീന്ദ്ര മന്ദിരം, ഞാറയ്ക്കൽ, പെരിനാട് പി.ഒ, കൊല്ലം: 691601 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9847333169, 9400150709.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |