
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസത്തിൽ രാജ്യത്തെ മുൻനിര പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിന്റെ(പി.എൻ.ബി) അറ്റാദായം 14 ശതമാനം വർദ്ധനയോടെ 5,225 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ ബാങ്കിന്റെ അറ്റാദായം 4,567 കോടി രൂപയായിരുന്നു. അതേസമയം പി.എൻ.ബിയുടെ അറ്റ പലിശ മാർജിൻ നാല് ശതമാനം കുറഞ്ഞ് 10,380 കോടി രൂപയിലെത്തി. ഡിസംബർ പാദത്തേക്കാൾ ആസ്തി ഗുണമേന്മ മെച്ചപ്പെട്ടു. മൊത്തം നിഷ്‌ക്രിയ ആസ്തി 2.95 ശതമാനമായി കുറഞ്ഞു. അറ്റകിട്ടാക്കടം 0.29 ശതമാനമാണ്. കിട്ടാക്കടങ്ങൾക്കായി മാറ്റിവെക്കുന്ന പ്രോവിഷനുകൾ കഴിഞ്ഞ പാദത്തിലെ 1,150 കോടി രൂപയിൽ നിന്ന് 424 കോടി രൂപയായി താഴ്ന്നു. ഓഹരി ഉടമകൾക്ക് മൂന്ന് രൂപ ലാഭ വിഹിതം ബാങ്ക് പ്രഖ്യാപിച്ചു. മൊത്തം ബിസിനസ് 11 ശതമാനം ഉയർന്ന് 29.72 ലക്ഷം കോടി രൂപയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |