SignIn
Kerala Kaumudi Online
Monday, 11 May 2026 11.14 AM IST

സൗത്ത് ഇന്ത്യൻ ബാങ്കിന് അറ്റാദായത്തിൽ ചരിത്ര നേട്ടം

Increase Font Size Decrease Font Size Print Page
sib-logo

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 1455.14 കോടി രൂപയിലെത്തി റെക്കാഡിട്ടു. മുൻവർഷത്തെ അറ്റാദായമായ 1302.88 കോടി രൂപയേക്കാൾ 11.69 ശതമാനം വളർച്ചയുണ്ടായി. മൊത്തം ബിസിനസ് ഇക്കാലയളവിൽ റെക്കാഡ് ഉയരമായ 2,23,620 കോടി രൂപയിലെത്തി . പ്രവർത്തന ലാഭം 2,373 കോടി രൂപയാണ്. പലിശ ഇതര വരുമാനം 2,009 കോടി രൂപയായി ഉയർന്നു.

മൊത്തം നിഷ്‌ക്രിയ ആസ്തി 3.20 ശതമാനത്തില്‍ നിന്ന് 1.43 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തി 0.29 ശതമാനമായി കുറഞ്ഞു.

ഓഹരി ഉടമകൾക്ക് 45 ശതമാനം ലാഭവിഹിതം ബാങ്ക് പ്രഖ്യാപിച്ചു. റീട്ടെയിൽ നിക്ഷേപം 15,366 കോടി രൂപ ഉയർന്ന് 1,20,116 കോടി രൂപയായി. എൻ.ആർ.ഐ നിക്ഷേപം 3,769 കോടി രൂപ ഉയർന്ന് 31,602 കോടിയിൽ നിന്ന് 35,371 കോടി രൂപയായി, മൊത്തം വായ്പകൾ 12,695 കോടി രൂപ ഉയർന്ന് 1,00,274 കോടി രൂപയിലെത്തി,

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360