SignIn
Kerala Kaumudi Online
Monday, 17 August 2026 4.37 PM IST

ഒപ്പം താമസിച്ചിട്ടും വിവാഹത്തിന് റൊണാൾഡോയുടെ അമ്മ പങ്കെടുത്തില്ല, കാരണം വ്യക്തമാക്കി അവതാരക

christiano-ronaldo
ജോർജിന റോഡ്രിഗസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, അമ്മ ഡോളോറസ് അവീറോ

പത്തുവർഷത്തെ പ്രണയത്തിനും ഒരുമിച്ചുള്ള ജീവിതത്തിനുമൊടുവിൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരായിരിക്കുകയാണ്. പോർച്ചുഗല്ലിലെ കാസ്കെയ്സിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

റൊണാൾഡോയ്ക്കും ജോർജിനയ്ക്കും പുറമെ മക്കളായ ഈവ മരിയ, മറ്റിയോ, അലാന, ബെല്ല, ക്രിസ്റ്റ്യാനോ ജൂനിയർ എന്നിവരും മറ്റ് നാല് സാക്ഷികളും മാത്രമാണ് വിവാഹച്ചടങ്ങിലുണ്ടായിരുന്നത്. അതേസമയം, ചടങ്ങിൽ റൊണാൾഡോയുടെ അമ്മ ഡോളോറസ് അവീറോയും സഹോദരങ്ങളായ ഹ്യൂഗോ, എൽമ, കാറ്റിയ എന്നിവരും പങ്കെടുക്കാത്തതിൽ ചർച്ചകൾ ഉയരുകയാണ്. ഇവർക്ക് വിവാഹത്തിന് ക്ഷണം ലഭിച്ചിട്ടില്ലെന്നും അല്ലെങ്കിൽ അവസാന നിമിഷത്തിലായിരിക്കാമെന്നും ഒരു പോർച്ചുഗീസ് ടെലിവിഷൻ അവതാരക ചൂണ്ടിക്കാട്ടിയതാണ് ചർച്ചകൾ ഉയരാൻ കാരണമാകുന്നത്. അതേസമയം, വിവാഹത്തിനുശേഷം റൊണാൾഡോ പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഹൃദയത്തിന്റെ ഇമോജി നൽകി അമ്മ ഡോളോറസ് പ്രതികരിച്ചിരുന്നു.

കഷ്ടപ്പാടുകൾ നിറഞ്ഞ സാഹചര്യത്തിലാണ് അമ്മ തന്നെ വളർത്തിയതെന്നും ഫുട്ബോൾ ജീവിതത്തിലെ വളർച്ചയ്ക്ക് പിന്നിൽ അമ്മയുടെ വലിയ ത്യാഗങ്ങളുണ്ടായിരുന്നുവെന്നും റൊണാൾഡോ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. റൊണാൾഡോയ്ക്കും കുടുംബത്തിനുമൊപ്പമാണ് അമ്മ കഴിയുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നിട്ടും റൊണാൾഡോ തന്റെ വിവാഹത്തിന് സ്വന്തം അമ്മയെ ക്ഷണിക്കാത്തതിനാലാണ് വിമർശനമുയരുന്നത്.

പോർച്ചുഗീസ് ടെലിവിഷൻ അവതാരകയായ ക്രിസ്റ്റീന ഫെറേറ 'ടു അറ്റ് ടെൻ'എന്ന പ്രശസ്ത ടെലിവിഷൻ പരിപാടിയിലാണ് വിമർശനമുന്നയിച്ചത്. 'കുടുംബം ചടങ്ങിലില്ലാതിരുന്നതിനാൽ വലിയ പ്രശ്നങ്ങളുണ്ടാവും. വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപുവരെ അതിനെക്കുറിച്ച് അവർക്ക് അറിവുണ്ടായിരിക്കുക പോലുമില്ല അല്ലെങ്കിൽ അവർക്ക് അങ്ങനെ ഒരു കാര്യമേ അറിയില്ലായിരുന്നിരിക്കാം. അറിഞ്ഞെല്ലെങ്കിൽ കൂടെ അത് 30 സെക്കന്റുകൾക്ക് മുൻപായിരിക്കും'- എന്നാണ് പരിപാടിയിൽ അവതാരക ആരോപിച്ചത്. എന്നാൽ ഇക്കാര്യത്തിൽ റൊണാൾഡോയോ കുടുംബാംഗങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദമ്പതികളുടെ വിവാഹ സർട്ടിഫിക്കറ്റ് പുറത്തുവന്നതിൽ വിവാഹത്തിന് സന്നിഹിതരായവരുടെ വിവരങ്ങളുണ്ടായിരുന്നു. റൊണാൾഡോയുടെ ദീർഘകാല സുഹൃത്ത് മിഗ്വൽ പൈക്സോ, ജോർജിനയുടെ സഹോദരി ഇവാന റോഡ്രിഗസ്, സ്പാനിഷ് ജുവല്ലറിക്കാരനായ ജോസ് റോഡ്രിഗസ് സാംഗിൽ, ഭാര്യ മോണിക്ക ഗോൺസാലസ് മാർട്ടിനെസ് എന്നിവരെയാണ് നാല് സാക്ഷികളായി രേഖപ്പെടുത്തിയിരിക്കുന്നത്.

English Summary

Football legend Cristiano Ronaldo and Georgina Rodriguez have married in a private ceremony in Cascais, Portugal, after a decade together. The wedding, attended by their children and four witnesses, drew criticism from a Portuguese TV presenter because Ronaldo's mother and siblings were reportedly absent. Ronaldo's mother later reacted with a heart emoji to his Instagram post.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHRISTIANO RONALDO, CHRISTIANO RONALDO MOTHER, CHRISTIANO RONALDO MARRIAGE, GEORGINA RODRIGUEZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360