SignIn
Kerala Kaumudi Online
Wednesday, 20 May 2026 12.38 AM IST

പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് മുത്തൂറ്റ് ഫിൻകോർപ്പ്

muthoot-fincorp

4,000 കോടി രൂപ സമാഹരിക്കും

കൊച്ചി: രാജ്യത്തെ മുൻനിര സ്വർണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ(ഐ.പി.ഒ) 4,000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. പ്രവർത്തനം വിപുലീകരിക്കുന്നതിന് പണം കണ്ടെത്താൻ ലക്ഷ്യമിടുന്ന ഐ.പി.ഒയിൽ നിലവിലുള്ള ഓഹരികൾ വിൽക്കാനും പുതിയ ഓഹരികൾ പുറത്തിറക്കുവാനും ലക്ഷ്യമിടുന്നു. ഓഹരി വിൽപ്പനയ്ക്ക് കമ്പനിയുടെ ഡയറക്‌ടർ ബോർഡ് കഴിഞ്ഞ ദിവസം അംഗീകാരം നൽകി.

കഴിഞ്ഞ സാമ്പത്തിക വർഷം മുത്തൂറ്റ് ഫിൻകോർപ്പ് അറ്റാദായം 1,640 കോടി രൂപയായി ഉയർന്നു. മുൻവർഷം അറ്റാദായം 787 കോടി രൂപയായിരുന്നു. പത്ത് രൂപ മുഖവിലയുള്ള ഓഹരികൾ രണ്ട് രൂപ വീതമുള്ള അഞ്ച് ഓഹരികളായി വിഭജിക്കുന്നതിനും ബോർഡിന്റെ അനുമതി ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360