SignIn
Kerala Kaumudi Online
Monday, 01 June 2026 5.04 AM IST

ടി.വി.എസ് മോട്ടോറിന് ആഗോള തലത്തിൽ ഒന്നാം സ്ഥാനം

tvs

കൊച്ചി: ഓഹരി ഉടമകൾക്കായി ഏറ്റവും കൂടുതൽ മൂല്യം സൃഷ്ടിച്ച കമ്പനികളുടെ ആഗോള പട്ടികയിൽ ഡ്യൂറബിൾ കൺസ്യൂമർ ഗുഡ്സ് വിഭാഗത്തില്‍ ടി.വി.എസ് വേണു ഗ്രൂപ്പിന്റെ ഭാഗമായ ടി.വി.എസ് മോട്ടോർ കമ്പനി ഒന്നാം സ്ഥാനം സ്വന്തമാക്കി. 1926ൽ ആരംഭിച്ച ജർമ്മനിയിലെ പ്രമുഖ ബിസിനസ് വാരികയായ വേർത്ഷാഫ്റ്റ്സ്വോഹെ, ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ വാല്യൂ ക്രിയേറ്റേഴ്സ് വിശകലനത്തെ അടിസ്ഥാനമാക്കി പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച ഓഹരികൾ എന്ന വാർഷിക റാങ്കിംഗിലാണ് ടി.വി.എസിന് ഈ അപൂർവ നേട്ടം. ലോകമെമ്പാടുമുള്ള 35 വ്യവസായ മേഖലകളിലെ 2000ൽ അധികം പ്രമുഖ ലിസ്റ്റഡ് കമ്പനികളെ വിലയിരുത്തിയാണ് ഈ സ്വതന്ത്ര പഠനം നടത്തിയത്. 2021 മുതൽ 2025 വരെയുള്ള അഞ്ച് വർഷത്തെ കാലയളവിൽ ശരാശരി 51 ശതമാനം വാർഷിക ടോട്ടൽ ഷെയർഹോൾഡർ റിട്ടേൺ നൽകാന്‍ ടി.വി.എസ് മോട്ടോർ കമ്പനിക്ക് സാധിച്ചു. ജപ്പാൻ, ചൈന, യു.എസ്, ഇന്ത്യ എന്നിവിടങ്ങളിലെ കമ്പനികളെ പിന്തള്ളിയാണ് ടി.വി.എസ് മുന്‍നിരയിലെത്തിയത്. കമ്പനിയുടെ ശക്തമായ വരുമാന വളർച്ചയും ഉയർന്ന വിപണി മൂല്യവുമാണ് ഈ മികച്ച പ്രകടനത്തിന് സഹായിച്ചത്.

കമ്പനി ചെയർമാൻ സുദർശൻ വേണുവിന്റെ വ്യക്തമായ തന്ത്രപരമായ കാഴ്ചപ്പാടുകളുടെയും മികച്ച കോർപ്പറേറ്റ് നേതൃത്വത്തിന്റെയും ഫലമായാണ് ഈ വലിയ അംഗീകാരം ലഭിച്ചതെന്ന് ടി.വി.എസ് മോട്ടോർ കമ്പനി ചീഫ് മെന്റർ പ്രൊഫസർ സർ റാൽഫ് സ്‌പെത് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360