SignIn
Kerala Kaumudi Online
Monday, 01 June 2026 2.01 AM IST

ലുക്കിലും സ്റ്റൈലിലും ആളാകെ മാറി തിയാഗോ; ഞെട്ടിക്കാന്‍ ടാറ്റ

tata-tiago

കൊച്ചി: ഉപഭോക്താക്കളുടെ മനവും ഹൃദയവും കീഴടക്കാന്‍ ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് പുതിയ തലമുറ ടിയാഗോയും ടിയാഗോ ഇ.വിയും അവതരിപ്പിച്ചു. ഏഴുലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിശ്വാസവും ഒരു പതിറ്റാണ്ടിന്റെ പാരമ്പര്യവുമുള്ള ടിയാഗോയുടെ പുതിയ മോഡലുകള്‍ ഡിസൈന്‍, സാങ്കേതികവിദ്യ, സുരക്ഷ, മൂല്യം എന്നിവയില്‍ ശ്രദ്ധേയമായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. പെട്രോള്‍, ഐ.സി.എന്‍.ജി., ഇലക്ട്രിക് പവര്‍ട്രെയിന്‍ വിഭാഗങ്ങളില്‍ ടിയാഗോ ലഭ്യമാകും.


ഉപഭോക്താക്കള്‍ക്ക് നവീന അനുഭവം


ആകര്‍ഷകമായ പുറംരൂപവും പ്രീമിയം ഇന്റീരിയറുമാണ് പുതിയ വാഹനങ്ങള്‍ക്ക് നല്‍കുന്നത്. എല്‍.ഇ.ഡി. ഹെഡ്ലാമ്പുകള്‍, കണക്റ്റഡ് ടെയില്‍ ലാമ്പുകള്‍, ഡയമണ്ട്-കട്ട് അലോയ് വീലുകള്‍, ഇരട്ട ഡിജിറ്റല്‍ സ്‌ക്രീനുകള്‍, 26.03 സെന്റിമീറ്റര്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, വയര്‍ലെസ് ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് ചാര്‍ജര്‍, 35-ലധികം കണക്റ്റഡ് സവിശേഷതകള്‍ എന്നിവയുണ്ട്.


അതിവേഗ ചാര്‍ജിംഗ്

ടിയാഗോ ഇ.വി ഒറ്റ ചാര്‍ജില്‍ ദൈനംദിന നഗരയാത്രകള്‍ എളുപ്പമാക്കും. 18 മിനിറ്റിനുള്ളില്‍ 100 കിലോമീറ്റര്‍ യാത്രയ്ക്കാവശ്യമായ ചാര്‍ജ് ലഭ്യമാക്കുന്ന ചാര്‍ജിംഗ് സംവിധാനവുമുണ്ട്. 24 കിലോവാട്ട്-മണിക്കൂര്‍ ബാറ്ററി പായ്ക്കിന് ലൈഫ് ടൈം ബാറ്ററി വാറന്റിയും (15 വര്‍ഷം വരെ ആദ്യ ഉടമയ്ക്ക്) ലഭിക്കും. ബാറ്ററി-ആസ്-എ-സര്‍വീസ് പദ്ധതിയിലൂടെ 4.69 ലക്ഷം രൂപ മുതല്‍ സ്വന്തമാക്കാം. അല്ലെങ്കില്‍ 4.69 ലക്ഷം രൂപയും കിലോമീറ്ററിന് 2.6 രൂപ ബാറ്ററി ഇ.എം.ഐ നിരക്കിലുള്ള ബാറ്ററി-ആസ്-എ-സര്‍വീസിനുള്ള ഓപ്ഷനുമുണ്ട്.


അധിക ആനുകൂല്യങ്ങള്‍


ട്വിന്‍-സിലിണ്ടര്‍ ഐ.സി.എന്‍.ജി. സാങ്കേതികവിദ്യയോടുകൂടിയ സി.എന്‍.ജി. ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് എന്ന പ്രത്യേകതയുമുണ്ട്. 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, ആറ് എയര്‍ബാഗുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.

ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഇതുവരെ ലഭിക്കാത്ത ഡിസൈന്‍, സാങ്കേതികവിദ്യ, സുരക്ഷ, മൂല്യം എന്നിവയോടെയാണ് പുതിയ ടിയാഗോ അവതരിപ്പിക്കുന്നത്. - ഷൈലേഷ് ചന്ദ്ര, എം.ഡി. ആന്‍ഡ് സി.ഇ.ഒ, ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ്


പെട്രോള്‍ പതിപ്പ് പ്രാരംഭ വില - 4.69 ലക്ഷം രൂപ


ടാറ്റ ടിയാഗോ ഇ.വി വില - 6.99 ലക്ഷവുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, AUTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360