SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.44 PM IST

പ്രവാസികൾക്ക് ഓഫറുമായി കൊച്ചി വണ്ടർലാ

wonderla

ബാക്ക് ടു നാട് ഓഫറുമായി കൊച്ചി വണ്ടർലാ

കൊച്ചി: പ്രവാസികൾക്കായി 'ബാക്ക് ടു നാട്' എന്ന പ്രത്യേക ഓഫർ കൊച്ചി വണ്ടർലാ പ്രഖ്യാപിച്ചു. സാധുവായ ബോർഡിംഗ് പാസുമായി എത്തിയാൽ പാർക്കിലെ ടിക്കറ്റുകളിൽ 30 ശതമാനം ഇളവ് പ്രവാസികൾക്ക് ലഭിക്കും. പ്രവാസികൾക്ക് കുടുംബസമേതം അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കുകയാണ് കൊച്ചി വണ്ടർലാ. പരമാവധി 20 പേർക്ക് ഈ ഓഫറിലൂടെ ടിക്കറ്റുകൾ എടുക്കാം. ജൂലായ് 8 മുതൽ ആഗസ്റ്റ് 14 വരെ നടത്തുന്ന ബുക്കിംഗുകൾക്ക് ഓഫർ ലഭ്യമാണ്. ആഗസ്‌റ്റ് 14 വരെ സന്ദർശിക്കാം.

വീട്ടിലേക്കുള്ള മടങ്ങിവരവിന്റെ സന്തോഷം ആഘോഷിക്കുന്നതിനുള്ള ചെറിയ ശ്രമമാണ് ബാക്ക് ടു നാടെന്ന് വണ്ടർലാ ഹോളിഡേയ്‌സ്ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ധീരജ് ചൗധരി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WONDERLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360