SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.45 PM IST

ഓപ്പൺഎ.ഐ നേതൃ സ്ഥാനത്തേക്ക് ഇന്ത്യൻ വംശജൻ ഉദയ് രുദ്ദരാജു

uday

കൊച്ചി: മൈക്രോസോഫ്‌റ്റിന്റെ പിന്തുണയുള്ള ആഗോള എ.ഐ കമ്പനിയായ ഓപ്പൺഎ.ഐയുടെ കംപ്യൂട്ട് വിഭാഗത്തിന്റെ ചീഫ് ടെക്നോളജി ഓഫീസറായി(സി.ടി.ഒ) ഇന്ത്യൻ വംശജനായ ഉദയ് രുദ്ദരാജുവിനെ നിയമിച്ചു. ഹൈദരാബാദിലെ ചൈതന്യ ഭാരതി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബി.ഇ ബിരുദം നേടിയ ഉദയ് രുദ്ദരാജു ഒരു വർഷം മുൻപാണ് ഓപ്പൺഎ.ഐയിൽ ചേർന്നത്. ആമസോൺ വെബ്സർവീസിൽ ഇന്റേണായി കോളേജ് കാലത്ത് പ്രവർത്തനം തുടങ്ങിയ ഉദയ് പിന്നീട് ബിരുദാനന്തര ബിരുദ പഠനത്തിനായാണ് അമേരിക്കയിലേക്ക് ചേക്കേറിയത്. എ.ഐയുടെ സേവനം കൂടുതൽ മേഖലകളിലേക്കും ആളുകളിലേക്കും എത്തിക്കാൻ ലോകത്തിലെ ഏറ്റവും വലിയ കംപ്യൂട്ടിംഗ് അടിസ്ഥാനസൗകര്യം വികസിപ്പിക്കാനാണ് ഓപ്പൺഎ.ഐ ലക്ഷ്യമിടുന്നതെന്ന് ഉദയ് രുദ്ദരാജു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDAY RUDDHARAJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360