SignIn
Kerala Kaumudi Online
Thursday, 23 July 2026 4.09 AM IST

ന​ഷ്‌​ട​ത്തി​ലേ​ക്ക് ​കൂ​പ്പു​കു​ത്തി​ ​ബി.​പി.​സി.​എൽ

bpcl

കൊ​ച്ചി​:​ ​ആ​ഗോ​ള​ ​വി​പ​ണി​യി​ൽ​ ​ക്രൂ​ഡോ​യി​ൽ​ ​വി​ല​ ​ഉ​യ​ർ​ന്ന​ ​ത​ല​ത്തി​ൽ​ ​തു​ട​ർ​ന്ന​തോ​ടെ​ ​രാ​ജ്യ​ത്തെ​ ​മു​ൻ​നി​ര​ ​പൊ​തു​മേ​ഖ​ല​ ​എ​ണ്ണ​ക്ക​മ്പ​നി​യാ​യ​ ​ബി.​പി.​സി.​എ​ൽ​ ​ന​ട​പ്പു​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​ആ​ദ്യ​ ​ത്രൈ​മാ​സ​ത്തി​ൽ​ ​ക​ന​ത്ത​ ​ന​ഷ്‌​ട​ത്തി​ലേ​ക്ക് ​കൂ​പ്പു​കു​ത്തി.​ ​
ഏ​പ്രി​ൽ​ ​മു​ത​ൽ​ ​ജൂ​ൺ​ ​വ​രെ​യു​ള്ള​ ​കാ​ല​യ​ള​വി​ൽ​ ​ക​മ്പ​നി​യു​ടെ​ ​അ​റ്റ​ ​ന​ഷ്‌​ടം​ 3,962.13​ ​കോ​ടി​ ​രൂ​പ​യാ​ണ്.​
​മു​ൻ​വ​ർ​ഷം​ ​ഇ​തേ​കാ​ല​യ​ള​വി​ൽ​ ​ബി.​പി.​സി.​എ​ൽ​ 6,123.93​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി.​ ​മു​ൻ​വ​ർ​ഷം​ ​ഇ​തേ​ ​കാ​ല​യ​ള​വി​നേ​ക്കാ​ൾ​ ​ക്രൂ​ഡ് ​വി​ല​യി​ൽ​ 45​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യാ​ണു​ണ്ടാ​യ​ത്.​ ​പെ​ട്രോ​ളി​ന് 10.6​ ​രൂ​പ​യും​ ​ഡീ​സ​ലി​ന് 18.4​ ​രൂ​പ​യും​ ​വി​ല്പ​ന​ ​ന​ഷ്‌​ട​മാ​ണ് ​ക​മ്പ​നി​ ​നേ​രി​ടു​ന്ന​ത്.
ന​ട​പ്പു​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തെ​ ​ആ​ദ്യ​പാ​ദ​ത്തി​ൽ​ 1,59,527​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​സം​യോ​ജി​ത​ ​പ്ര​വ​ർ​ത്ത​ന​ ​വ​രു​മാ​ന​മാ​ണ് ​ബി.​പി.​സി.​എ​ൽ​ ​നേ​ടി​യ​ത്.​ ​
ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഇ​തേ​ ​കാ​ല​യ​ള​വി​ലെ​ 1,29,615​ ​കോ​ടി​ ​രൂ​പ​യെ​ ​അ​പേ​ക്ഷി​ച്ച് ​സം​യോ​ജി​ത​ ​പ്ര​വ​ർ​ത്ത​ന​ ​വ​രു​മാ​ന​ത്തി​ൽ​ 23.08​ ​ശ​ത​മാ​ന​മാ​ണ് ​വ​ള​ർ​ച്ച.​ ​ക​മ്പ​നി​യു​ടെ​ ​ത​ന​ത് ​പ്ര​വ​ർ​ത്ത​ന​ ​വ​രു​മാ​നം​ 1,29,578​ ​കോ​ടി​ ​രൂ​പ​യി​ൽ​ ​നി​ന്ന് 23.08​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​ച്ച് 1,59,497​ ​കോ​ടി​ ​രൂ​പ​യാ​യി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BPCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360