
കൊച്ചി: അത്തം മുതൽ തിരുവോണം വരെ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങളുമായി പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ ‘അത്തം പത്തോണം’ ഓണം മേളയ്ക്ക് തുടക്കമായി. ഗൃഹോപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ഡിജിറ്റൽ ഗാഡ്ജറ്റുകൾ എന്നിവയ്ക്ക് കോംബോ ഓഫറുകൾ, 30,000 രൂപ വരെ ക്യാഷ് ബാക്ക് സമ്മാനങ്ങൾ, ഇ.എം.ഐ, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, അധിക വാറന്റി എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ.
എസ്.ബി.ഐയുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 10,000 രൂപ വരെ ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ടും ഒരുക്കിയിട്ടുണ്ട്. സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 13,000 രൂപ വരെ മൂല്യമുള്ള ഉറപ്പായ സമ്മാനങ്ങളും ലഭിക്കും. 15,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യം, നോ കോസ്റ്റ് ഇ.എം.ഐ, 36 മാസം വരെ ഇ.എം.ഐ, ഒരു ഇ.എം.ഐ സൗജന്യം തുടങ്ങിയ പദ്ധതികളുമുണ്ട്.
‘വമ്പൻ ഓണം കൊമ്പൻ ഓഫർ’ പദ്ധതിയിലൂടെ 5,000ലേറെ ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നൽകും. അഞ്ച് ഹീറോ മാവറിക് 440 ബൈക്കുകൾ, അഞ്ച് ഇലക്ട്രിക് സ്കൂട്ടറുകൾ, ടി.വി, ഫ്രിഡ്ജ്, എ.സി, വാഷിംഗ് മെഷീൻ, മൊബൈൽ ഫോൺ, സ്വർണം-വെള്ളി നാണയങ്ങൾ എന്നിവയാണ് സമ്മാനങ്ങൾ. കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഓണക്കാലത്ത് ലേറ്റ് നൈറ്റ് ഷോപ്പിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |