SignIn
Kerala Kaumudi Online
Monday, 17 August 2026 2.51 AM IST

റീഗൽ ജുവലേഴ്സിന്റെ ഫ്‌ളാഗ്ഷിപ്പ് ഷോറൂം ഇടപ്പള്ളിയിൽ

regal-one

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ജുവലറി മാനുഫാക്ചററും ഹോൾസെയിലറുമായ റീഗൽ ജുവലേഴ്സിന്റെ പുതിയ ഫ്‌ളാഗ്ഷിപ്പ് ഷോറൂം ഇടപ്പള്ളി എൻ.എച്ച്. ബൈപ്പാസിൽ പ്രശസ്ത ചലച്ചിത്രതാരവും ബ്രാൻഡ് അംബാസഡറുമായ മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്തു. ഉമ തോമസ് എം.എൽ.എ, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. മിനിമോൾ തുടങ്ങിയവർ പങ്കെടുത്തു. റീഗൽ ജുവലേഴ്സ് ചെയർമാൻ ടി.കെ. ശിവദാസ്, എം.ഡിയും സി.ഇ.ഒയുമായ വിബിൻ ശിവദാസ്, മാനേജിംഗ് ഡയറക്ടർ പല്ലവി നാംദേവ് തുടങ്ങിയവർ സംബന്ധിച്ചു.

ഇടപ്പള്ളിയെ ഒരു പ്രധാന ജുവലറി ഡെസ്റ്റിനേഷനായി ഉയർത്താനാണ് നിലവിലുള്ള ഷോറൂമിന് പകരം ഇന്റർനാഷണൽ ഷോപ്പിംഗ് അനുഭവം ഉപഭോക്താകൾക്ക് സമ്മാനിക്കുന്ന പുതിയ ഫ്‌ളാഗ്ഷിപ്പ് ഷോറൂം ഒരുക്കിയത്. ലൈറ്റ് വെയ്റ്റ് വെഡ്ഡിംഗ് കളക്ഷനുകൾ, പരമ്പരാഗത കേരളീയ ആഭരണങ്ങൾ, ബോംബെ-കൊൽക്കത്ത ഡിസൈനുകൾ, ചെട്ടിനാട്, നാഗാസ്, ആന്റിക്, പൊൽക്കി കളക്ഷനുകൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്.

റീഗൽ ജുവലേഴ്‌സിന്റെ എല്ലാ ഷോറൂമുകളിലും ന്യൂ ഏജ് ബ്രൈഡൽ ഫെസ്റ്റും ആരംഭിച്ചു. പാരമ്പര്യ ഡിസൈനുകളുടെ ഭംഗിയും ആധുനിക ട്രെൻഡുകളുടെ പുതുമയും സമന്വയിപ്പിച്ച പ്രത്യേക ബ്രൈഡൽ കളക്ഷനുകളാണ് ഇതിലുള്ളത്. പുതുമയുള്ള ഗോൾഡ് ഷോപ്പിംഗ് അനുഭവം ഷോറൂമിലുണ്ടാകുമെന്ന് റീഗൽ ജുവലേഴ്സ് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗോപാൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REGAL JEWLLERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360