SignIn
Kerala Kaumudi Online
Monday, 17 August 2026 2.50 AM IST

റബറും കുരുമുളകും വിൽപ്പന സമ്മർദ്ദത്തിൽ

rubber

കോട്ടയം: അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് റബറിന്റെ ആഭ്യന്തര വിലയും കുത്തനെ ഇടിഞ്ഞു. ബാങ്കോക്ക് ആർ.എസ്.എസ് ഫോർ 271ൽ നിന്ന് 264 രൂപ വരെ താഴ്ന്നു. റബർബോർഡ് വിലയും 279 രൂപയിലേക്ക് വീണു. വ്യാപാരി വില 271 രൂപയായി.

തോരാമഴയും വെള്ളപ്പൊക്കവും ടാപ്പിംഗ് മന്ദതയിലാക്കിയതോടെ വില ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വൻകിട വ്യവസായികൾ വിപണിയിൽ നിന്നു വിട്ടുനിന്നതാണ് വില കുറച്ചത്. മഴ മാറുമ്പോൾ ഉത്പാദനം കൂടുന്നതിനാൽ വില ഇനിയും ഇടിയുമെന്ന ഭീതിയിലാണ് ചെറുകിട കർഷകർ .

# അന്താരാഷ്ട്ര വില(കിലോക്ക്)

ടോക്കിയോ -240 രൂപ

ചൈന -237 രൂപ

###

കുരുമുളകിന് ഇറക്കുമതി ഭീഷണി

ഗുണനിലവാരം കുറഞ്ഞ ശ്രീലങ്കൻ കുരുമുളക് വലിയതോതിൽ എത്തിയതോടെ ഹൈറേഞ്ച് കുരുമുളകിന്റെ വില ഇടിഞ്ഞു. മഴ കടുത്തതോടെ നാടൻ കുരുമുളക് വരവ് കുറഞ്ഞതിനാൽ വില ഉയരേണ്ടതായിരുന്നു. ശ്രീലങ്കൻ കുരുമുളക് പ്രധാന തുറമുഖങ്ങളിലെല്ലാം വിൽപ്പനക്കെത്തിയിട്ടുണ്ട്.

കയറ്റുമതി നിരക്ക് (ടണ്ണിന്)

ഇന്ത്യ - 7650 ഡോളർ

ശ്രീലങ്ക -6300 ഡോളർ

വിയറ്റ്നാം- 6100 ഡോളർ

ബ്രസീൽ -5800ഡോളർ

ഇന്തോനേഷ്യ- 6500 ഡോളർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUBBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360