SignIn
Kerala Kaumudi Online
Monday, 17 August 2026 2.51 AM IST

ലുലു മാളിൽ സ്വാതന്ത്ര്യദിനാഘോഷം

inde

കൊച്ചി: കൊച്ചി ലുലു മാളിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ നേവിയിലെ റിട്ടയേർഡ് കൊമഡോർ ബെൻ എച്ച്. ബെർസൺ ദേശീയപതാക ഉയർത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. മാളിലെ സുരക്ഷാ ജീവനക്കാർ വിവിധ പ്ലാറ്റൂണുകളായി അണിനിരന്ന് ആകർഷകമായ പരേഡ് നടത്തി. പരേഡിന് റിട്ടയേർഡ് കൊമഡോർ ബെൻ എച്ച്. ബെർസൺ അഭിവാദ്യം സ്വീകരിച്ചു. ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആൻഡ് ഡയറക്ടർ എം എ നിഷാദ്, ലുലു ഇന്ത്യ സി.ഒ.ഒ ആൻഡ് ഡയറക്ടർ ഫഹാസ് അഷറഫ്, പ്രൊജക്റ്റ് ഡയറക്ടർ ബാബു വർഗീസ് , കൊച്ചി ലുലു ഡയറക്ടർ സാദിഖ് കാസിം , റീജിയണൽ ഡയറക്ടർ സുധീഷ് ചെറിയിൽ, ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ് , കൊച്ചി ലുലു ഹൈപ്പർമാർക്കെറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് ,കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ് , സെക്യൂരിറ്റി ഓഫീസർ കെ ബിജു , തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LULU MALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360