
കൊച്ചി: മോഡലുകളുടെ ശ്രേണി വിപുലീകരിച്ചും ഉപഭോക്തൃ അനുഭവം ശക്തിപ്പെടുത്തിയും മൂന്ന് വർഷത്തിനകം വിപണി വിഹിതം ഇരട്ടിയാക്കാൻ ഔഡി ഇന്ത്യ പദ്ധതി തയ്യാറാക്കുന്നു. അടുത്ത വർഷം മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിക്കും. തുടക്കമായി പുതിയ ഔഡി ക്യു 3 അവതരിപ്പിക്കും.പിന്നീട് ഔഡി എ 5, ഔഡി ക്യു 9 എന്നിവ വിപണിയിലെത്തും.
2027 അവസാനം വിൽപ്പന ശൃംഖല 25 ശതമാനം വികസിപ്പിക്കാനും ഇടത്തരം, ചെറുകിട നഗരങ്ങളിൽ സാന്നിദ്ധ്യം ശക്തിപ്പെടുത്താനുമാണ് ഔഡി ഇന്ത്യ പദ്ധതി.
ഇന്ത്യയിൽ എട്ടു ശതമാനം വിപണി വിഹിതമാണ് ഔഡിക്കുള്ളത്. മൂന്ന് വർഷത്തിനുള്ളിൽ വിപണി പങ്കാളിത്തം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഡീലർ ശൃംഖലയിലെ ജീവനക്കാർക്ക് പരിശീലനം നൽകും. പ്രീ-ഓൺഡ് ആഡംബര വാഹനങ്ങൾക്കായി ഔഡി അപ്രൂവ്ഡ് പ്ലസ് പദ്ധതികൾ തുടരും.
വർദ്ധിക്കുന്ന വരുമാനം, പ്രീമിയം മൊബിലിറ്റിയോടുള്ള താൽപ്പര്യം, ഉപഭോക്തൃ അടിത്തറയുടെ വിപുലീകരണം എന്നിവയാണ് ആഡംബര കാർ വിപണിക്ക് ദീർഘകാല വളർച്ച നൽകുന്നത്. പുതിയ മോഡലുകളിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ അവസരം നൽകുകയും ഇന്ത്യൻ ആഡംബര കാർ വിപണിയിലെ സാന്നിദ്ധ്യം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.
ബൽബീർ സിംഗ് ധില്ലൻ
ബ്രാൻഡ് ഡയറക്ടർ
ഔഡി ഇന്ത്യ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |