SignIn
Kerala Kaumudi Online
Sunday, 30 August 2026 4.11 AM IST

കായിക ദിനം ആഘോഷിച്ച് ബാങ്ക് ഒഫ് ബറോഡ

bob

കൊച്ചി: ജീവനക്കാർക്കായി വിവിധ കായിക, ഫിറ്റ്‌നസ് പ്രവർത്തനങ്ങൾ സംഘടിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡ ദേശീയ കായിക ദിനം ആചരിച്ചു. കേന്ദ്ര സർക്കാരിന്റെ ഫിറ്റ്‌നസ് ഇന്ത്യ മൂവ്‌മെന്റിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുന്നതിനും സംഘടനയ്ക്കുള്ളിൽ ടീം വർക്കും സൗഹൃദവും ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിട്ടത്. ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ ലളിത് ത്യാഗി, സഞ്ജയ് വിനായക് മുതല്യാർ, ലാൽ സിംഗ്, ബീന വാഹീദ് എന്നിവർ പങ്കെടുത്തു. വിവിധ കായിക വിഭാഗങ്ങളിലെ ബാങ്കിന്റെ സോണൽ ചാമ്പ്യന്മാരോടൊപ്പം ജീവനക്കാർ ടേബിൾ ടെന്നീസ്, കാരംസ്, ബാഡ്മിന്റൺ, ബാസ്‌കറ്റ്ബോൾ എന്നീ മത്സരങ്ങളിൽ പങ്കെടുത്തു. ശക്തവും പ്രതിരോധശേഷിയുള്ളതുമായ ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നതിൽ ഏറെ പ്രാധാന്യമുള്ള അച്ചടക്കം, സ്ഥിരോത്സാഹം, കൂട്ടായ്മ, ദൃഢനിശ്ചയം എന്നിവയെല്ലാം കായികരംഗം പഠിപ്പിക്കുന്നുവെന്ന് ലളിത് ത്യാഗി പറഞ്ഞു,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANK OF BARODA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360