SignIn
Kerala Kaumudi Online
Sunday, 30 August 2026 12.38 AM IST

വി.ഐ.ടിയും കൊളംബിയ സർവകലാശാലയും ഇരട്ട ബിരുദ കരാറിൽ

vit

ചെന്നൈ: ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയുമായി ഇരട്ട ബിരുദ കരാറിൽ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി (വി.ഐ.ടി) ഒപ്പുവെച്ചു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഒഫ് ഇന്ത്യ ബിനായ ശ്രീകാന്ത പ്രധാനുമായാണ് വി.ഐ.ടി ചാൻസലർ ഡോ. വി. ജി. വിശ്വനാഥൻ, അക്കാഡിമിക് അഫയേഴ്‌സ് ഡീൻ സൗലയ്മാനേ കാച്ചാനി എന്നിവർ സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചത്. വി.ഐ.ടി.യിലെ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് രാജ്യാന്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാൻ ഇരു സർവകലാശാലകളും തമ്മിലുള്ള സഹകരണം സഹായിക്കുമെന്ന് ജി. വിശ്വനാഥൻ പറഞ്ഞു. വി.ഐ.ടി വൈസ് പ്രസിഡന്റ് ഡോ. ജി.വി ശെൽവം, ഇന്റർനാഷണൽ റിലേഷൻസ് ഡയറക്‌ടർ ഡോ. ആർ. ശ്രീനിവാസൻ എന്നിവർ സന്നിഹിതരായിരുന്നു. ആഗോള നിലവാരമുള്ള വിദ്യാഭ്യാസം ഇന്ത്യയിൽ ലഭ്യമാക്കുന്നതിനുള്ള വി.ഐ.ടിയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് പുതിയ പങ്കാളിത്തമെന്ന് ഡോ. ജി. വിശ്വനാഥൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360