
കൊച്ചി: വിദേശ നിക്ഷേപം ആകർഷിക്കാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പ്രഖ്യാപിച്ച നടപടികളുടെ കരുത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം റെക്കാഡ് ഉയരത്തിലെത്തി. ആഗസ്‌റ്റ് 21ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 1,242.2 കോടി ഡോളർ വർദ്ധനയോടെ 72,932.8 കോടി ഡോളറിലെത്തി ചരിത്രം സൃഷ്‌ടിച്ചു. നടപ്പുവർഷം ഫെബ്രുവരി 27ന് അവസാനിച്ച വാരത്തിൽ രേഖപ്പെടുത്തിയ 72,849.4 കോടി ഡോളറിന്റെ റെക്കാഡാണ് മറികടന്നത്. പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതോടെ രൂപയ്ക്ക് സ്ഥിരത പകരാൻ വലിയ തോതിൽ ഡോളർ വിറ്റഴിച്ചതിനാലാണ് പിന്നീട് വിദേശ നാണയ ശേഖരത്തിൽ ഇടിവുണ്ടായത്.
ആഗസ്റ്റ് മൂന്നാം വാരം യൂറോയും യെന്നും അടക്കമുള്ള വിദേശ നാണ്യങ്ങളുടെ മൂല്യം 948.2 കോടി ഡോളർ വർദ്ധനയോടെ 59,133.3 കോടി ഡോളറായി. സ്വർണ ശേഖരത്തിന്റെ മൂല്യം 280.1 കോടി ഡോളർ ഉയർന്ന് 11,421.8 കോടി ഡോളറായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |