SignIn
Kerala Kaumudi Online
Saturday, 29 August 2026 2.48 PM IST

ആശ്വാസം; കുത്തനെ ഇടിഞ്ഞ് സ്വർണവില, ഇന്നത്തെ നിരക്കറിയാം

gold
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 265 രൂപ കുറഞ്ഞ് 14,505 രൂപയിലെത്തി. പവന് 2120 രൂപ കുറഞ്ഞ് 1,16,040 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 4040 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 505 രൂപയും കുറഞ്ഞു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണത്തിന് വില കുറഞ്ഞത്.

അമേരിക്കയിൽ പലിശ നിരക്ക് വർദ്ധിക്കുമെന്ന ആശങ്കയും സ്വർണത്തിന് തിരിച്ചടിയായി. ഇതോടെ ഡോളറും യുഎസ് ബോണ്ടുകളും കരുത്താർജിച്ചു. ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ ജാക്‌സൺ ഹോൾ പ്രസംഗമാണ് നിക്ഷേപകർ കാത്തിരിക്കുന്നത്. അമേരിക്കൻ സാമ്പത്തിക മേഖലയിലെ തളർച്ചയും ഡോളറിന്റെ ദൗർബല്യവും സ്വർണത്തിന് അനുകൂല ഘടകങ്ങളാണ്. അമേരിക്കയിൽ നാണയപ്പെരുപ്പം ഇനിയും ഉയർന്നാൽ പലിശ വർദ്ധന തീരുമാനം കേന്ദ്ര ബാങ്ക് വൈകിപ്പിച്ചേക്കും.

വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെ?

  1. യുഎസിലെ പലിശ നിരക്കിലെ മാറ്റം
  2. ഡോളറിന്റെ മൂല്യത്തിലെ വ്യതിയാനം
  3. അമേരിക്കൻ സർക്കാരിന്റെ ധനകമ്മി
  4. കേന്ദ്ര ബാങ്കുകളുടെ സ്വർണം വാങ്ങൽ
  5. പശ്ചിമേഷ്യയിലെ സംഘർഷ സാദ്ധ്യത

വെള്ളി വില

സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിലും കുറവ് രേഖപ്പെടുത്തി. അഞ്ച് രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 260 രൂപയായി. 10 ഗ്രാമിന് 2,600 രൂപയും 100 ഗ്രാമിന് 26,000 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,60,000 രൂപ നൽകണം.

English Summary

Gold prices recorded a sharp decline in Kerala today. The price of gold fell by Rs 265 per gram to Rs 14,505, while the price of one pavan dropped by Rs 2,120 to Rs 1,16,040. Over the past five days, the price of a pavan has fallen by Rs 4,040. The decline in Kerala’s gold prices follows the trend in the global market.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOLD PRICE, GOLD RATE TODAY, KERALA GOLD RATE, GOLD PRICE FALL, GOLD RATE AUGUST 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360