
ന്യൂഡൽഹി: നീറ്റ്-യു.ജി ഉൾപ്പെടെയുള്ള ദേശീയ പ്രവേശന പരീക്ഷകളുടെ നടത്തിപ്പിൽ പരിഷ്‌കാരങ്ങൾ ശക്തമാക്കുന്നതിനിടെ ദേശീയ പരീക്ഷാ ഏജൻസി(എൻ.ടി.എ)യിൽ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ നിയമിച്ച് കേന്ദ്രം. രണ്ട് ഡയറക്ടർമാരെയും ഒരു ജോയിന്റ് ഡയറക്ടറെയുമാണ് നിയമിച്ചത്.രവി കുമാർ സിംഗ് ഐ.പി.എസ്, വി. പ്രസന്ന വെങ്കിടേഷ് ഐ.എ.എസ്, എന്നിവരെ ഡയറക്ടർമാരായും ഐ.ആർ.എസ്. ഉദ്യോഗസ്ഥനായ അമിത് സംദാരിയയെ ജോയിന്റ് ഡയറക്ടറായുമാണ് നിയമിച്ചത്. ആഗസ്റ്റ് 27ന് പേഴ്സണൽ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് നിയമനം.മൂന്നാഴ്ചയ്ക്കകം ചുമതലയേൽക്കണമെന്നും വീഴ്ച വരുത്തിയാൽ സെൻട്രൽ സ്റ്റാഫിംഗ് സ്‌കീമിൽ നിന്ന് വിലക്ക് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെനനും ഉത്തരവിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |