ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും. വ്യോമസേനയിലെ കരിയറിനൊടുവിൽ മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള 'ഫ്ലൈ 91' വിമാനക്കമ്പനിയുടെ പൈലറ്റായാണ് അഭിനന്ദൻ ചേർന്നത്. എടിആർ 72 -600 ടർബോപ്രോപ്പ് വിമാനങ്ങളാണ് അദ്ദേഹം പറത്തുകയെന്നാണ് വിവരം. ഓഗസ്റ്റിലാണ് അഭിനന്ദൻ ഗോവ ആസ്ഥാനമായുള്ള എയർലൈനിൽ ചേർന്നതെന്നാണ് റിപ്പോർട്ട്.
പുല്‍വാമ ആക്രമണത്തിന് പ്രതികാരമായി 2019 ഫെബ്രുവരി 26 നാണ് വ്യോമസേന പാകിസ്ഥാനിലെ ബാലാകോട്ടെ ഭീകര കേന്ദ്രങ്ങളില്‍ ബോംബിട്ടത്. ഇതിന് പിന്നാലെ ഫെബ്രുവരി 27 ന് നിയന്ത്രണ രേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാകിസ്ഥാൻ യുദ്ധവിമാനങ്ങളെ ഇന്ത്യ തുരത്തിയോടിച്ചു. ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാകിസ്ഥാന്റെ അമേരിക്കന്‍ നിര്‍മിത എഫ്-16 യുദ്ധവിമാനം മിഗ്-21 ബൈസണ്‍ ജെറ്റ് നിയന്ത്രിച്ചിരുന്ന അഭിനന്ദന്‍ വെടിവെച്ചിട്ടിരുന്നു.എന്നാൽ ഇദ്ദേഹത്തിന്റെ വിമാനം മിസൈല്‍ ആക്രമണത്തില്‍ തകരുകയും അഭിനന്ദന്‍ പാകിസ്ഥാന്റെ പിടിയിലാവുകയും ചെയ്തു.
ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ മാര്‍ച്ച് ഒന്നിന് അഭിനന്ദനെ നിരുപാധികം പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. ഇതോടെയാണ് അഭിനന്ദന്‍ ഇന്ത്യയുടെ ധീരപുരുഷനായത്. 2021ൽ അഭിനന്ദന്‍ വര്‍ദ്ധമാൻ വീര്‍ ചക്ര ബഹുമതി സ്വീകരിച്ചു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര്‍ ചക്ര. വിംഗ് കമാൻഡറായിരുന്ന അഭിനന്ദന് 2021ലാണ് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നൽകിയത്. 2026 മാർച്ച് 31ന് ഇന്ത്യൻ വ്യോമസേനയിൽ നിന്ന് അഭിനന്ദൻ വർദ്ധമാൻ വിരമിച്ചെന്നാണ് റിപ്പോർട്ട്.
Indian Air Force veteran Group Captain Abhinandan Varthaman has joined Goa-based airline Fly91 as a commercial pilot after retiring from the Indian Air Force. He is expected to fly ATR 72-600 turboprop aircraft. Abhinandan became widely known after shooting down a Pakistani F-16 during the 2019 Balakot airstrike episode and subsequently receiving the Vir Chakra for his bravery.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |