
ന്യൂയോർക്ക്: കാലാവസ്ഥാ ദുരന്തങ്ങൾ ഇനിയും വർദ്ധിക്കുമെന്ന് ഐക്യരാഷ്ട്ര സഭ. താപനില അപകട രേഖയ്ക്ക് മുകളിലേക്ക് ഉയരുന്നത് ഇനി തടയാനാവില്ലെന്ന് യു.എൻ എൻവയോൺമെന്റ് പ്രോഗ്രാം റിപ്പോർട്ടിന്റെ മുന്നറിയിപ്പ്. ആറായിരത്തോളം പേർ ദുരന്തത്തിനിരയായ നേപ്പാൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക ആശങ്കകൾ വർദ്ധിക്കുന്നതിനിടെയാണിത്.
2015ലെ പാരീസ് കലാവസ്ഥാ ഉടമ്പടിയിലാണ് ആഗോള താപനത്തിന് പരിധി നിശ്ചയിച്ചത്. അന്തരീക്ഷ താപം വർധിക്കുന്നതിന് ഇടയാക്കുന്ന ഘടകങ്ങൾ ഒഴിവാക്കി ഈ പരിധിയിലേക്ക് നിയന്ത്രിച്ച് നിറുത്തുക എന്നതായിരുന്നു ധാരണ. എന്നാൽ നിയന്ത്രണ ഘടകങ്ങൾ പാളി. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഡൊണൾഡ് ട്രംപിനെ പോലുള്ള നേതാക്കൾ ആഗോള താപനം തന്നെ തട്ടിപ്പാണെന്ന വിധത്തിൽ പ്രസ്താവകളുമായി രംഗത്ത് വന്നു.
1.5 ഡഗ്രി കൂടരുത്
വ്യാവസായിക വിപ്ലവ കാലഘട്ടത്തിന് മുൻപ് ഉള്ളതിനെക്കാൾ ആകെ താപനില വര്‍ദ്ധന 1.5 ഡിഗ്രി സെൽഷ്യസിൽ കൂടരുതെന്നായിരുന്നു പാരീസ് കരാറിലെ ലക്ഷ്യം. ഇതിന് വര്‍ഷങ്ങളുടെ നിയന്ത്രണ നടപടികൾക്ക് ലോക രാജ്യങ്ങൾ തയാറാവേണ്ടതുണ്ടായിരുന്നു. പക്ഷേ സമ്പന്ന രാജ്യങ്ങൾ നിയന്ത്രണം കൈവിട്ടു. ഇതോടെ നിലവിൽ ആഗോള താപം 1.4 എന്ന നിലയിലെത്തി പരിധി മറികടക്കാൻ പോകുന്നു. ഇതിന് മേൽ ഹൃസ്വകാല പ്രതിരോധം സാധ്യമല്ല. അവസാന അവസരവും ലോകം നഷ്ടപ്പെടുത്തി കഴിഞ്ഞു. ഇനി താപനില പരമാവധി കുറച്ച് കൊണ്ട് ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത് എന്ന് യു.എൻ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |