SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.16 AM IST

കേന്ദ്ര ജീവനക്കാർക്ക് 2% ഡി.എ വർദ്ധന

da

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷേമ ആനുകൂല്യവും രണ്ടു ശതമാനം വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2025 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യമുണ്ടാകും. നിലവിൽ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമാണ് ഡി.എ. ഇത് 55 ആയി വർദ്ധിക്കും.

48.66 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 66.55 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കും. വർദ്ധനയിലൂടെ ഖജനാവിന് പ്രതിവർഷം 6614.04 കോടിയുടെ അധിക ബാദ്ധ്യതയുണ്ടാകും. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാർശകളെ അടിസ്ഥാനമാക്കിയാണ് വർദ്ധന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, DA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360