SignIn
Kerala Kaumudi Online
Friday, 24 July 2026 3.48 AM IST

കുശ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയം

kusha

ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമപ്രതിരോധത്തിൽ നിർണായകമായ, കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ദീർഘദൂര മിസൈൽ കുശയുടെ ആദ്യ പരീക്ഷണം വിജയം. ഒഡീഷ തീരത്തെ എ.പി.ജെ അബ്ദുൾ കലാം ദ്വീപിലായിരുന്നു പരീക്ഷണം.

ആകാശത്ത് തയ്യാറാക്കിയ ഡമ്മി മിസൈലിനെ കുശ കൃത്യമായി തകർത്തു. യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ, വലിയ ശത്രു വിമാനങ്ങൾ എന്നിവയുൾപ്പെടെ വിവിധതരം വ്യോമ ഭീഷണികളെ നിർവീര്യമാക്കാൻ കുശ സംവിധാനത്തിനാകും.

മിസൈലുകൾ, റഡാറുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയുൾപ്പെട്ടതാണ് ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ച കുശ വ്യോമപ്രതിരോധ സംവിധാനം. 'കുശ'യുടെ വിജയകരമായ പരീക്ഷണ പറക്കൽ ഇന്ത്യൻ പ്രതിരോധ ഗവേഷണ-വികസനത്തിലെ പ്രധാന നാഴികക്കല്ലാണെന്ന് രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

കുശ വ്യോമപ്രതിരോധ സംവിധാനം:

റഷ്യയുടെ എസ് 400ന് സമാനം

 പ്രതിരോധം മൂന്നുതലത്തിൽ:

എം1 മിസൈൽ (150 കി.മീ പരിധി) ,

എം 2 മിസൈൽ (250കി.മീ),

എം 3 (350-400കി.മീ).

 ശത്രുവിനെ കണ്ടെത്തിയാൽ അത്യാധുനിക റഡാർ സംവിധാനത്തിന്റെ സഹായത്തോടെ ശബ്‌ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ (മാക് 5) കുതിച്ചെത്തി തകർക്കും.

 2035ഒാടെ ആഭ്യന്തര സുരക്ഷാ കവചമായ സുദർശന ചക്രത്തിന്റെ ഭാഗമാകും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUSHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360