SignIn
Kerala Kaumudi Online
Friday, 24 July 2026 2.24 AM IST

 ദാമ്പത്യതർക്കം ജനപ്രതിനിധിയായതിനാൽ വാദം കേൾക്കാനാകില്ല

s

ന്യൂഡൽഹി: ദാമ്പത്യ തർക്കത്തിൽ ഒരുവശത്ത് ജനപ്രതിനിധിയാണ് കക്ഷിയെന്നതുകൊണ്ട് പ്രത്യേക കോടതി വാദം കേൾക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്ന് സുപ്രീംകോടതി. എം.പിമാർ,​ എം.എൽ.എമാർ എന്നിവ‌ർ പ്രതികളായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതികൾ പരിഗണിക്കണമെന്ന വാദമാണ് തള്ളിയത്. ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമപ്രകാരം, ഉത്തർപ്രദേശിലെ എം.എൽ.എ രഘുരാജ് പ്രതാപ് സിംഗിനെതിരെ ഭാര്യ ഡൽഹിയിലെ പ്രത്യേക കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിൽ സമൻസ് അയക്കാൻ ഉത്തരവിട്ടതിനെതിരെ രഘുരാജ് പ്രതാപ് സിംഗ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെട്ടില്ല. പിന്നാലെ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവർ നിലപാടെടുത്തത്. മജിസ്ട്രേട്ട് കോടതിയെ സമീപിക്കാമെന്ന് ഭാര്യ അറിയിച്ചതോടെ ഹർജി തീർപ്പാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360