
ന്യൂഡൽഹി: പ്രക്ഷോഭത്തിന് പിന്തുണയുമായി കൂടുതൽ ബോളിവുഡ് താരങ്ങൾ. നേരിട്ടെത്തിയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും വീഡിയോ സന്ദേശങ്ങളിലൂടെയും താരങ്ങൾ ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
ആലിയ ഭട്ട്: പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഹൃദയം തകർത്തു. വിദ്യാർത്ഥികളുടെ ശബ്ദം കേൾക്കണം, അവരെ ബഹുമാനിക്കണം.
സൽമാൻ ഖാൻ: ചോദ്യപേപ്പർ ചോർച്ച യുവാക്കളുടെ ഭാവിയെ ബാധിക്കുന്നത്. വിദ്യാർത്ഥികളുടെ പ്രതീക്ഷകൾ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം
നസ്റുദ്ദീൻ ഷാ: വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ല. രാജ്യം ഒപ്പമുണ്ട്.
ശബാന ആസ്മി: സമാധാനപരമായ പ്രതിഷേധം ഓരോ പൗരന്റെയും അവകാശം. വിദ്യാർഥികളുടെ ആശങ്കകൾ ഗൗരമായി കാണണം.
സൊനാക്ഷി സിൻഹ: മനസാക്ഷിയെ വേദനിപ്പിച്ചു. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ സമവായത്തിലൂടെ പരിഹരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |