
ന്യൂഡൽഹി: തദ്ദേശനിർമ്മിത ടർബോ ജെറ്റ് എൻജിൻ പുറത്തിറക്കി ഇന്ത്യ വൻ കുതിപ്പിലേക്ക്. 350 കിലോഗ്രാം ത്രസ്റ്റ് ക്ലാസിൽ പെടുന്ന എൻജിൻ ഹൈദരാബാദിലെ ആസാദ് എൻജിനിയറിംഗുമായി ചേർന്നാണ് ഡി.ആർ.ഡി.ഒ വികസിപ്പിച്ചത്.
ദീർഘദൂര ക്രൂസ് മിസൈലുകൾ, കാമികാസെ ഡ്രോണുകൾ (ദൂരപരിധിയുള്ള ആളില്ലാ വിമാനങ്ങൾ) എന്നിവയിൽ ഉപയോഗിക്കാം. ഒറ്റ ദൗത്യത്തിനേ ഉപയോഗിക്കാനാകൂ. പുനഃരുപയോഗ എൻജിനുകളെ അപേക്ഷിച്ച് ചെലവും ഭാരവും കുറവാണ്. ഇന്ത്യയുടെ ദീർഘദൂര പ്രഹരശേഷി വർധിപ്പിക്കുന്നതിൽ ഈ നേട്ടം നിർണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്ത് ചുരുക്കം രാജ്യങ്ങൾക്കു മാത്രമാണ് ഈ സാങ്കേതിക വിദ്യയുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |