
ന്യൂഡൽഹി: വയനാട് കള്ളാടി ദുരന്തമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രകൃതി ക്ഷോഭങ്ങളിൽ മരിച്ചവർക്ക് രാജ്യസഭ ആദരാഞ്ജലി അർപ്പിച്ചു. കേരളത്തിനൊപ്പം അസാം, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്‌ട്ര, കാശ്മീർ, മിസോറാം, യു.പി, ത്രിപുര സംസ്ഥാനങ്ങളിൽ ജൂൺ, ജൂലായ് മാസങ്ങളിലുണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ മരിച്ചവർക്കാണ് ആദരാഞ്ജലി അർപ്പിച്ചത്. അംഗങ്ങൾ ഒരു മിനിട്ട് മൗനമാചരിച്ചു. രാജ്യസഭാ അദ്ധ്യക്ഷൻ സി.പി. രാധാകൃഷ്‌ണൻ അവതരിപ്പിച്ച പ്രമേയത്തിൽ 'കേരള' എന്നു വായിച്ചത് പിന്നീട് കേരളം എന്നു തിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |