SignIn
Kerala Kaumudi Online
Sunday, 26 July 2026 3.33 AM IST

മകനെ ഓർത്ത് അഭിമാനം: അനിത ദീപ്കെ

xs

മുംബയ്: ധർമ്മേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചതിന് പിന്നാലെ സന്തോഷം പങ്കുവച്ച് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെയുടെ മാതാവ് അനിത ദീപ്കെ. മകനെ ഓർത്ത് അഭിമാനമുണ്ട്. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിക്കായി തെരുവിൽ സമരം ചെയ്ത മകൻ ഇനി സുരക്ഷിതനായി വീട്ടിലേക്ക് മടങ്ങിയെത്തണമെന്നാണ് ആഗ്രഹം.

'എനിക്ക് അതിയായ സന്തോഷമുണ്ട്. പ്രക്ഷോഭത്തിനിടെ അവന് മർദ്ദനമേറ്റപ്പോൾ പേടിച്ചു. അവർ അവന്റെ മുഖത്തടിച്ചു. അതറിഞ്ഞപ്പോൾ മനസ് തകർന്നുപോയി. എനിക്ക് ഉറങ്ങാനും ഭക്ഷണം കഴിക്കാനും കഴിഞ്ഞില്ല. ജൂൺ 7 മുതൽ വീട്ടിൽ ഒന്നും ചെയ്യാൻ മനസ് അനുവദിച്ചില്ല. ഈ ചെറുപ്രായത്തിൽ അവൻ ഇത്രയും വലിയ കാര്യം നേടിയെടുത്തതിൽ അഭിമാനം"- വിതുമ്പലോടെ അനിത ദീപ്കെ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360