SignIn
Kerala Kaumudi Online
Sunday, 26 July 2026 3.33 AM IST

നീ​റ്റി​ൽ​ ​ക​ത്തി പാറ്റ​ ​വി​പ്ളവം

p


ചീ​ഫ് ​ജ​സ്റ്റി​സി​ന്റെ​ ​പാ​റ്റ​ ​പ​രാ​മ​ർ​ശം​ ​സ്വ​ന്തം​ ​ഐ​ഡ​ന്റി​റ്രി​യാ​യി​ ​സ്വീ​ക​രി​ച്ച് ​തൊ​ഴി​ലി​ല്ലാ​ത്ത​ ​യു​വാ​ക്ക​ളും​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​നി​ല​വി​ലെ​ ​വ്യ​വ​സ്ഥി​തി​ക​ൾ​ക്കെ​തി​രെ​ ​തെ​രു​വി​ലി​റ​ങ്ങി.​ ​രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ​തു​ട​ങ്ങി​യ​ ​പ്ര​ക്ഷോ​ഭം​ ​അ​വ​സാ​നി​ക്കു​ന്ന​ത് ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ൾ​ക്കും​ ​ദു​ഷി​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​ ​പ്ര​വ​ണ​ത​യ്ക്കും​ ​ഉ​ന്ന​ത​ ​പ​രീ​ക്ഷ​ക​ളെ​പ്പോ​ലും​ ​നി​യ​ന്ത്രി​ക്കു​ന്ന​ ​ലോ​ബി​ക​ൾ​ക്കും​ ​ക​ടു​ത്ത​ ​താ​ക്കീ​തും​ ​മു​ന്ന​റി​യി​പ്പും​ ​ന​ൽ​കി​യാ​ണ്.​ ​ജെ​ൻ​സി​ ​ക​രു​ത്തി​നെ​ ​അം​ഗീ​ക​രി​ച്ച് ​വ​ൻ​ ​ശു​ദ്ധീ​ക​ര​ണ​ ​പ്ര​ക്രി​യ​യ്ക്ക് ​കേ​ന്ദ്രം​ ​ത​യ്യാ​റാ​യെ​ന്ന​തും​ ​ശ്ര​ദ്ധേ​യം. മേ​​​യ് 3​​​ന് ​​​ന​​​ട​​​ന്ന​​​ ​​​നീ​​​റ്റ് ​​​യു.​​​ജി​​​ ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​ ​​​ചോ​​​ദ്യ​​​പേ​​​പ്പ​​​‌​​​ർ​​​ ​​​ചോ​​​ർ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ​​​പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന് ​​​ജീ​​​വ​​​ൻ​​​ ​​​വ​​​ച്ച​​​ത്.​​​ ​​​മേ​​​യ് 13​​​ന് ​​​സി.​​​ബി.​​​എ​​​സ്.​​​ഇ​​​ 12​​​-ാം​​​ ​​​ക്ലാ​​​സ് ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം​​​ ​​​വ​​​ന്ന​​​പ്പോ​​​ൾ​​​ ​​​ഓ​​​ൺ​​​ ​​​സ്‌​​​ക്രീ​​​ൻ​​​ ​​​മാ​​​ർ​​​ക്കിം​​​ഗ് ​​​മൂ​​​ല്യ​​​നി​​​‌​​​ർ​​​ണ​​​യ​​​ത്തി​​​ലും​​​ ​​​വീ​​​ഴ്ച.​​​ ​​​മേ​​​യ് 15​​​നാ​​​യി​​​രു​​​ന്നു​​​ ​​​തൊ​​​ഴി​​​ലി​​​ല്ലാ​​​ത്ത​​​ ​​​യു​​​വാ​​​ക്ക​​​ളെ​​​ ​​​പാ​​​റ്ര​​​ക​​​ളോ​​​ട് ​​​താ​​​ര​​​ത​​​മ്യം​​​ ​​​ചെ​​​യ്‌​​​ത് ​​​ചീ​​​ഫ് ​​​ജ​​​സ്റ്റി​​​സ് ​​​സൂ​​​ര്യ​​​കാ​​​ന്തി​​​ന്റെ​​​ ​​​വി​​​വാ​​​ദ​​​ ​​​പ​​​രാ​​​മ​​​ർ​​​ശം.​​​ ​​​തൊ​​​ട്ട​​​ടു​​​ത്ത​​​ ​​​ദി​​​വ​​​സം​​​ ​​​യു.​​​എ​​​സ് ​​​ബോ​​​സ്റ്റ​​​ൺ​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​യാ​​​യ​​​ ​​​അ​​​ഭി​​​ജീ​​​ത് ​​​ദീ​​​പ്കെ​​​ ​​​കോ​​​ക്രോ​​​ച്ച് ​​​ജ​​​ന​​​താ​​​ ​​​പാ​​​ർ​​​ട്ടി​​​ ​​​രൂ​​​പീ​​​ക​​​രി​​​ച്ചു.​​​ ​​​ജൂ​​​ൺ​​​ 20​​​ന് ​​​പ്ര​​​ധാ​​​ൻ​​​ ​​​രാ​​​ജി​​​വ​​​യ്‌​​​ക്ക​​​ണം,​​​ ​​​പ​​​രീ​​​ക്ഷാ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​കു​​​റ്റ​​​മ​​​റ്റ​​​താ​​​ക്ക​​​ണം​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ച് ​​​പാ​​​റ്റ​​​ക​​​ൾ​​​ ​​​ജ​​​ന്ത​​​ർ​​​ ​​​മ​​​ന്ദ​​​റി​​​ൽ​​​ ​​​സ​​​മ​​​രം​​​ ​​​തു​​​ട​​​ങ്ങി. ഒടുവി​ൽ ഇന്നലെ ധർമേന്ദ്ര പ്രധാന്റെ രാജി​ ഉൾപ്പെടെ ഉന്നയി​ച്ച ആവശ്യങ്ങളെല്ലാം നേടി​ ജെൻസി​ സമരത്തി​ന് ഉജ്ജ്വല പരിസമാപ്തി​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360