SignIn
Kerala Kaumudi Online
Sunday, 26 July 2026 3.34 AM IST

ആർ.എസ്.എസും കൈവിട്ടതോടെ രാജി

1

ന്യൂഡൽഹി: ആർ.എസ്.എസും കൈവിട്ടതോടെയാണ് രാജിയിലേക്ക് നീങ്ങാൻ ധ‌ർമേന്ദ്ര പ്രധാൻ നിർബന്ധിതനായത് എന്നാണ് സൂചന. യുവജനതയെ ചേർത്തു പിടിക്കുകയാണ് വേണ്ടതെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞ് മണിക്കൂറുകൾക്കകം താൻ രാജിവച്ചുവെന്ന് പ്രധാൻ എക്‌സ് അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു.

ഇന്നലെ രാവിലെ ഡൽഹിയിലെ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന പരിപാടിയിലാണ് യുവജനങ്ങളെ മനസിലാക്കി മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യം മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടിയത്. ഇന്നത്തെ യുവതലമുറയ്‌ക്ക് ഉത്തരങ്ങളാണ് വേണ്ടത്. അനുസരണയല്ല അവരുടെ പരിഗണന. ഉത്തരവുകളിടരുത്. സ്നേഹത്തിലൂടെയും സംഭാഷണത്തിലൂടെയും പരസ്‌പര ധാരണയിലൂടെയും ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ജന്തർ മന്ദറിലെ പാറ്റകളുടെ സമരത്തെ കുറിച്ച് നേരിട്ട് പരാമർശിച്ചില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360