
ഗാംഗ്ടോക്ക്: സിക്കിമിലെ നാംചി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം. ലാൽ ബഹാദൂർ റായ് (18), മാൻ ബഹാദൂർ ഗുരുംഗ് (61) എന്നിവരാണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. നേരത്തെയുണ്ടായ മണ്ണിടിച്ചിലിൽ റോഡിലേക്ക് വീണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടയിലാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. ജില്ലാ കളക്ടർ, അഡിഷണൽ ജില്ലാ കളക്ടർ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് എന്നിവർ സ്ഥലത്തെത്തി സ്ഥിഗതികൾ വിലയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |