SignIn
Kerala Kaumudi Online
Wednesday, 26 August 2026 9.47 PM IST

ചണ്ഡീഗഡിൽ  3 ഭീകരർ പിടിയിൽ, ആക്രമണ പദ്ധതി തകർത്തു

READ ENGLISH VERSION

teroorists-

ചണ്ഡീഗഡ്: ചണ്ഡീഗഡിലെ തിരക്കേറിയ അന്തർ സംസ്ഥാന ബസ് ടെർമിനലിന് സമീപത്തുനിന്ന് സ്‌ഫോടകവസ്തുക്കളുമായി മൂന്നുപേർ പിടിയിൽ. തർൺ തരൺ സ്വദേശികളായ ലവ്പ്രീത് സിങ് (19), ജഷൻപ്രീത് സിങ് (21), അമൃത്സർ സ്വദേശി പ്രഭ്പ്രീത് സിങ് (19) എന്നിവരാണ് അറസ്റ്റിലായത്.

ഐ.ഇ.ഡി, അഞ്ച് കിലോഗ്രാം ജെലറ്റിൻ സ്റ്റിക്കുകൾ, ഡിറ്റണേറ്റർ, റിമോട്ട് ഓപ്പറേറ്റഡ് സംവിധാനം, പിസ്റ്റൾ, അഞ്ച് വെടിയുണ്ടകൾ എന്നിവ പൊലീസ് കണ്ടെടുത്തു.

സ്‌ഫോടകവസ്തുക്കൾ ടിഫിൻ ബോക്സിലടച്ച് ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മൂന്നുപേർക്കും നിരോധിത ഖലിസ്ഥാനി ഭീകരസംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

ചണ്ഡീഗഡിൽ ഐ.ഇ.ഡി സ്ഥാപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായിരുന്നു പദ്ധതിയെന്നും സംശയിക്കുന്നു. സ്‌ഫോടകവസ്തുക്കൾ എവിടെനിന്ന് ലഭിച്ചു, യഥാർഥ ലക്ഷ്യം എന്തായിരുന്നു, ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360