
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ ആണവ കേന്ദ്രമായ കിരാന ഹിൽസിൽ ഇന്ത്യൻ ഡ്രോൺ പതിച്ചതിന് പിന്നിലെ കാരണം വെളിപ്പടുത്തി മുൻസംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. പാകിസ്ഥാനിലെ സർഗോധയിലേക്ക് അയച്ച ഡ്രോണുകളിലൊന്ന് കിരാന ഹിൽസിന് മുകളിൽ പൊട്ടിത്തെറിച്ചത് ആണെന്ന് അനിൽ ചൗഹാൻ വ്യക്തമാക്കി. ജയ്ഷെ മുഹമ്മദ് ആസ്ഥാനം തകർക്കണം എന്നത് നരേന്ദ്രമോദിയുടെ നിർദ്ദേശം ആയിരുന്നു എന്നും അനിൽ ചൗഹാൻ വെളിപ്പെടുത്തി.
സർഗോധ മേഖലയിലെ പാകിസ്ഥാന്റെ റഡാർ സംവിധാനങ്ങൾ കണ്ടെത്തുന്നതിനായി ഇന്ത്യ ഡ്രോൺ സംവിധാനങ്ങൾ അയച്ചിരുന്നു. ആകാശത്ത് ദീർഘസമയം സഞ്ചരിച്ച് ലക്ഷ്യം കണ്ടെത്താൻ കഴിയുന്ന ഇത്തരം സംവിധാനം നിർദ്ദിഷ്ട ലക്ഷ്യം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഒടുവിൽ താഴേക്ക് പതിക്കും. ഇതാണ് കിരാന ഹിൽസിൽ വീണത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |