
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ പുതിയ സി.ഇ.ഒയായ റിട്ട. എയർ മാർഷൽ ജീതേന്ദ്ര സിംഗ്, സൈനിക നടപടികളുടെ തന്ത്രപരമായ ആസൂത്രണത്തിൽ വൈദഗ്ദ്ധ്യം തെളിയിച്ച ഉദ്യോഗസ്ഥനാണ്. സൈനിക ഓപ്പറേഷനുകളുടെ നടപ്പാക്കൽ, ഏകോപനം എന്നിവയിൽ ഉൾപ്പെടെയുള്ള പരിചയവുമായാണ് രാമക്ഷേത്രത്തിലെ സുപ്രധാന ചുമതല ഏറ്രെടുക്കുന്നത്. 38 വർഷത്തിലധികം നീണ്ട സൈനിക സേവന പരിചയം ക്ഷേത്ര നടത്തിപ്പിന് മുതൽക്കൂട്ടാകുമെന്നാണ് ട്രസ്റ്റിന്റെ വിലയിരുത്തൽ. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണം, സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത ഉറപ്പാക്കൽ, തീർത്ഥാടകർക്ക് സൗകര്യമൊരുക്കൽ, സുരക്ഷ, ഉത്സവസമയങ്ങളിലെ മേൽനോട്ടം തുടങ്ങിയവയാണ് ചുമതല. ഓപ്പറേഷൻ സിന്ദൂറിലെ സേവനത്തിന് സർവോത്തം യുദ്ധ സേവാ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു. കാർഗിൽ യുദ്ധകാലത്ത്, ടൈഗർ ഹില്ലിലും മുൻതോ ദാലോയിലും ഒളിച്ചിരുന്ന ശത്രുക്കളെ തുരത്താൻ ലേസർ ഗൈഡഡ് ബോംബുകൾ ഘടിപ്പിച്ച മിറാഷ് 2000 വിമാനങ്ങൾ പറത്തിയത് ജീതേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ്. അന്ന് അദ്ദേഹം സ്‌ക്വാഡ്രൻ ലീഡറായിരുന്നു. 2024ൽ അതിവിശിഷ്‌ട സേവാ മെഡൽ, 2013ൽ വിശിഷ്‌ട് സേവാ മെഡൽ എന്നിവ നൽകി രാജ്യം ആദരിച്ചു. അയോദ്ധ്യയ്‌ക്കു സമീപമുള്ള ഭോപട്ട്പുര സ്വദേശിയാണ്. 2026 ഏപ്രിലിലാണ് വ്യോമസേനയിൽ നിന്ന് വിരമിച്ചത്.
3000ലധികം മണിക്കൂറുകൾ
യുദ്ധവിമാനം പറപ്പിച്ചു
വെസ്റ്റേൺ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ്
ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്(ഓപ്പറേഷൻസ്) ഉപമേധാവിയായി
1986 ഡിസംബർ 6നാണ് സേനയിൽ പ്രവേശിച്ചത്
3000ലധികം മണിക്കൂറുകൾ യുദ്ധവിമാനം പറപ്പിച്ച പരിചയം
2010 ജൂണിൽ ഫ്രാൻസിൽ നടന്ന ഗരുഡ വ്യോമാഭ്യാസ പ്രകടനത്തിൽ ഇന്ത്യൻ വ്യോമസേനാ സംഘത്തെ നയിച്ചു
ഡൽഹിയിലെ വ്യോമസേനാ ആസ്ഥാനത്ത് ഓപ്പറേഷണൽ പ്ലാനിംഗ് ആൻഡ് അസസ്‌മെന്റ് ഗ്രൂപ്പ് ഡയറക്‌ടറായി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |