SignIn
Kerala Kaumudi Online
Thursday, 03 September 2026 3.27 AM IST

 ഐ.ബി ഉദ്യോഗസ്ഥന്റെ കൊലപാതകം ശിക്ഷയ്‌ക്കെതിരെ ആംആദ്മി നേതാവ് ഹൈക്കോടതിയിൽ

d

ന്യൂഡൽഹി: ഐ.ബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം കഠിനതടവ് ശിക്ഷയ്‌ക്കെതിരെ ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ ഡൽഹി പൊലീസിന് നോട്ടീസ് അയക്കാൻ ജസ്റ്റിസുമാരായ പ്രതിഭ എം.സിംഗ്, വികാസ് മഹാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഡിസംബർ 2ന് വീണ്ടും പരിഗണിക്കും. 2020ലെ ഡൽഹി കലാപത്തിനിടെയാണ് ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ടത്. കേസിൽ താഹിർ ഹുസൈൻ അടക്കം അഞ്ച് പേർക്കാണ് കർകട്ഡൂമ അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360