ഭോപ്പാൽ: ഹെൽത്ത് സെന്ററിലെ ഡോക്‌ടറുടെ ചികിത്സയിൽ പരാതി വ്യാപകമായതോടെ നേരിട്ട് പരിശോധിക്കാനെത്തി ജില്ലാ കളക്‌ടർ. മദ്ധ്യപ്രദേശിലെ ടികംഗർ ജില്ലാ ഹെൽത്ത് സെന്ററിലായിരുന്നു സംഭവം നടന്നത്. രോഗിയുടെ ബി പി പരിശോധിക്കാൻ വനിതാ ഡോക്‌ടറോട് കളക്‌ടർ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഓഗസ്റ്റ് 30നായിരുന്നു സംഭവം. പരാതികളുടെ അടിസ്ഥാനത്തിൽ ടികംഗർ ജില്ലാ കളക്‌ടർ വിവേക് ശ്രോത്രിയയാണ് ഹെൽത്ത് സെന്ററിലെത്തിയത്. തുടർന്ന് രോഗിയായ ഗർഭിണിയുടെ ബി പി പരിശോധിക്കാൻ കളക്‌ടർ ഡോക്‌ടറോട് ആവശ്യപ്പെട്ടു. തുടർന്ന് ബി പി ഉപകരണം ഉപയോഗിച്ച് ഡോക്‌ടർ പരിശോധിക്കാൻ ശ്രമിക്കുന്നതും എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. കളക്‌ടർ നിർദേശങ്ങൾ നൽകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഡോക്‌ടറുടെ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാൻ ബ്ളോക്ക് മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടതിനുശേഷമാണ് കളക്‌ടർ മടങ്ങിയത്.
Tikamgarh. During an inspection, the CHO was unable to take a patient's blood pressure (BP).
— Megh Updates 🚨™ (@MeghUpdates) August 30, 2026
After this, the Collector personally intervened, explained the procedure for checking BP to her, and taught her how to take blood pressure. pic.twitter.com/ABKmUyg1qp
A Madhya Pradesh district collector personally inspected a health centre following complaints about a doctor’s treatment. Collector Vivek Shrotriya asked the woman doctor to check a pregnant patient’s blood pressure and observed her struggling with the procedure. He subsequently directed the Block Medical Officer to verify the doctor’s educational qualifications.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |