വാഷിംഗ്ടൺ: അക്കരെ നിൽക്കുമ്പോൾ ഇക്കരെ പച്ച ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്ന് പറയുന്നതുപോലെയാണ് വിദേശ രാജ്യങ്ങളിൽ എത്തിയവരുടെ പലരുടെയും അവസ്ഥ. മികച്ച ജോലിയും ജീവിതശൈലിയും പ്രതീക്ഷിച്ചായിരുക്കും സ്വന്തം നാടുപേക്ഷിച്ച് എല്ലാവരും പോകുന്നത്. ഇപ്പോഴിതാ വിദേശത്തേക്ക് പോകാനുള്ള ആഗ്രഹവും അവിടെയെത്തിയ ശേഷമുള്ള യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി ഇന്ത്യൻ യുവതി പങ്കുവച്ച ഇൻസ്റ്റഗ്രാം വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
നിലവിൽ അമേരിക്കയിൽ താമസിക്കുന്ന യുവതിയാണ് തന്റെ അനുഭവങ്ങൾ പങ്കുവച്ചുള്ള വീഡിയോ പുറത്തുവിട്ടത്. ഇന്ത്യയിൽ താമസിച്ചിരുന്ന കാലത്ത് അമേരിക്കയിലേക്ക് പോകണമെന്നാണ് ആഗ്രഹം.അതിനായി പണം മാറ്റിവച്ചിരുന്നു. എന്നാൽ അമേരിക്കയിലെത്തിയതോടെ സ്ഥിതി മാറി. ഇപ്പോൾ ഇന്ത്യയിലേക്ക് തിരികെ പോകുന്നതിനായാണ് പണം സമ്പാദിക്കുന്നത്.'യുവതി പറയുന്നു.
വിദേശ ജീവിതം ഒരാളുടെ ഇഷ്ടങ്ങളെയും മുൻഗണനകളെയും എങ്ങനെ മാറ്റുന്നുവെന്ന് വ്യക്തമാക്കുന്നതാണ് യുവതിയുടെ വാക്കുകൾ. ഭക്ഷണത്തോടുള്ള സമീപനത്തിലുണ്ടായ മാറ്റവും യുവതി വീഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. ഇന്ത്യയിൽ കഴിയുമ്പോൾ ആഴ്ചയിൽ ഒരിക്കലെങ്കിലും പിസയും ബർഗറും കഴിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ യുഎസിലെത്തിയപ്പോൾ ഇന്ത്യൻ ഭക്ഷണം ലഭിക്കുന്ന കട തേടി അലയേണ്ടസാഹചര്യമെന്നാണ് യുവതിയുടെ അനുഭവം.
ഇന്ത്യയിൽ കഴിയുമ്പോൾ സ്വന്തം ആളുകളിൽ നിന്ന് അൽപ്പം മാറി കൂടുതൽ സ്വകാര്യത ആഗ്രഹിച്ചിരുന്നു. എന്നാൽ അമേരിക്കയിലെ ജീവിതം അപരിചിതമായ ചുറ്റുപാടിൽ സ്വന്തം നാട്ടുകാരെയും പരിചയക്കാരെയും കണ്ടെത്താനുള്ള ആഗ്രഹമാണ്. വിദേശജീവിതം എത്ത്രോളംഇന്ത്യയെ മറ്റൊരു രീതിയിൽ നോക്കി കാണാൻ പ്രേരിപ്പിക്കുന്നുവെന്നും യുവതി കൂട്ടിച്ചേർത്തു.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് സ്വന്തം അനുഭവങ്ങൾ പങ്കുവച്ചത്. വിദേശത്ത് താമസിക്കുന്ന പലരുടെയും അവസ്ഥ ഇതുതന്നെയാണെന്നും നിങ്ങളുടെ അനുഭവം യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു. 'ഇത് വളരെ കൃത്യമാണ്', 'വിദേശത്ത് കഴിയുന്നവരുടെ അനുഭവം ഇതുതന്നെ', 'വിദേശത്ത് താമസിക്കുമ്പോഴാണ് ഇന്ത്യയെ മറ്റൊരു രീതിയിൽ കാണാൻ തുടങ്ങുന്നത്' എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
An Indian woman in the US shared a viral Instagram video highlighting the stark contrast between expectations of foreign life and its reality. She revealed her initial desire to move to the US has now shifted to saving money to return to India. The video detailed changes in her food preferences and social needs, resonating with many viewers about how living abroad alters perspectives.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |