SignIn
Kerala Kaumudi Online
Monday, 31 August 2026 12.43 PM IST

പ്രളയത്തെ അതിജീവിച്ച നേപ്പാളിലെ വൈറൽ പച്ച വീട്; നിർമാണ രഹസ്യം കണ്ടെത്തി വിദഗ്ദ്ധർ

nepal-viral-house
നേപ്പാളിലെ വൈറൽ വീട്

കാഠ്‌മണ്ഡു: നേപ്പാൾ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 700 കടന്നിരിക്കുകയാണ്. 3000ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തിൽ കനത്ത നാശനഷ്ടമാണ് രാജ്യത്തുണ്ടായത്. ചുറ്റിനും കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുകയും ആളുകൾ മരിച്ചുവീഴുകയും ചെയ്തപ്പോൾ ഒരു പച്ച കെട്ടിടത്തിനുള്ളിൽ ഒരു ചെറിയ കുടുംബം സുരക്ഷിതരായി ഇരുന്നു. കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽ ചുറ്റിനുമുള്ള കെട്ടിടങ്ങൾ വീണിട്ടും എന്തുകൊണ്ട് ഇതുമാത്രം സുരക്ഷിതമായി നിലകൊണ്ടുവെന്നത് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചയാവുകയാണ്.

മറ്റ് കെട്ടിങ്ങൾ വീണപ്പോഴും ഈയൊരു കെട്ടിടം മാത്രം ദുരന്തത്തെ അതിജീവിച്ചത് വെറും ഭാഗ്യം കൊണ്ടുമാത്രമല്ലെന്ന് നിർമാണ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നേപ്പാളിലെ ഹിമാലയൻ താഴ്‌വരകളിലെ മിക്ക വീടുകളും കോൺക്രീറ്റ് ഫ്രെയിം ഇല്ലാതെ കല്ല് കൊത്തുപണികൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത്തരം വീടുകളുടെ ഡിസൈനുകൾക്ക് ലംബമായ ഭാരം താങ്ങാൻ കഴിയുമെന്ന് പറയപ്പെടുന്നു. എന്നാൽ ഇത്തരം ഘടനകൾ പാർശ്വ മർദ്ദത്തിൽ തകർന്നുവീഴാനിടയുണ്ട്. എന്നാൽ ദുരന്തത്തെ അതിജീവിച്ച വീട് കോൺക്രീറ്റ് ഫ്രെയിമിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതാണ് വെള്ളം ശക്തിയായി വന്നിടിച്ചിട്ടും തകരാത്തതിന് കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

ചെളിയും വെള്ളവും ശക്തിയായി വീടിനുമേൽ തട്ടിയപ്പോൾ കോൺക്രീറ്റ് ഫ്രെയിം പാർശ്വശക്തിയെ ആഗിരണം ചെയ്ത് അത് നിലത്തേക്ക് മാറ്റുകയാണുണ്ടായത്. വീട് നിലനിൽക്കാൻ മറ്റൊരു കാരണം അത് വെള്ളത്തിന്റെയും അവശിഷ്ടങ്ങളുടെയും പാതയിൽ നേരിട്ട് ആയിരുന്നില്ല എന്നതാണെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

English Summary

Nepal’s flood disaster has killed more than 700 people, with over 3,000 still missing. The country suffered widespread destruction as buildings collapsed and lives were lost. Amid the devastation, a small family survived safely inside a green building, sparking widespread social media discussion about why the structure remained intact.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEPAL FLOODS, NEPLA VIRAL HOUSE, FLASHFLOODS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360