SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.40 PM IST

ഇന്ത്യയ്ക്ക് തോൽവി: പരമ്പര നഷ്ടം

ലണ്ടൻ : ഇംഗ്ളണ്ടിനെതിരായ അവസാന ഏകദിനത്തിൽ 27 റൺസിന്റെ തോൽവി വഴങ്ങിയ ഇന്ത്യയ്ക്ക് പരമ്പര നഷ്ടം. മൂന്നാംമത്സരത്തിലെ ജയത്തോടെ ഇംഗ്ലണ്ട് പരമ്പര 2-1ന് സ്വന്തമാക്കി. ലോഡ്സിൽ ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ളണ്ട് നിശ്ചിത 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 387 റൺസ് നേടി. മറുപടിക്കിറങ്ങിയ ഇന്ത്യ പൊരുതിയെങ്കിലും 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 360റൺസേ നേടാനായുള്ളൂ.ടീമിലെ സ്ഥാനം തുലാസിലുള്ള രോഹിത് ശർമ്മ ലോഡ്സിൽ ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനായി. 110 പന്തിൽ 138 റൺസെടുത്ത 39കാരനായ രോഹിത് അന്താരാഷ്ട്ര ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായമേറിയ ഇന്ത്യൻ താരവുമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360