SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.46 PM IST

കളിക്കുശേഷം അടി

world-cup

ന്യൂയോർക്ക് : ലോകകപ്പ് ഫൈനലിന് ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ ഗ്രൗണ്ടിൽ കയ്യാങ്കളി. അർജന്റീനയുടെ ലിയാൻഡ്രോ പരേഡേസും സ്പാനിഷ് താരം എറിക് ഗാർഷ്യയും തമ്മിലാണ് അടിപിടിയുണ്ടായത്. പിന്നാലെ ഇരുഭാഗത്തും കൂടുതൽ താരങ്ങളെത്തിയത് സംഘർഷത്തിനിടയാക്കി. അർജന്റീന കോച്ചും മറ്റുള്ളവരും എത്തിയാണ് രംഗം ശാന്തമാക്കിയത്. ഇതിന്റെ പേരിൽ പരേഡേസിന് റഫറി ചുവപ്പുകാർഡും നൽകി.

പരേഡസ് ഗാർസ്യയുടെ കഴുത്തിൽ കുത്തിപ്പിടിച്ചതോടെ ബെഞ്ചിലുണ്ടായിരുന്ന സ്പാനിഷ് താരം ഗാവിയും ഓടിയെത്തി. ഗാവിയെ അർജന്റീന താരങ്ങൾ തള്ളി താഴെയിട്ടു. അർജന്റീന താരം നിക്കോളാസ് ഓട്ടമെൻഡിയും സ്പെയിൻ താരം റോഡ്രിയും ഇതിനിടെ തർക്കത്തിലേർപ്പെട്ടു. അർജന്റീനയ്ക്ക് ഫിഫ സഹായം നൽകുന്നുണ്ട് എന്ന് സ്പെയിൻ താരം ലപോർട്ടെ മാധ്യമങ്ങളോട് പറഞ്ഞതിനെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത് എന്നാണ് റിപ്പോർട്ട്.

മത്സരത്തിനിടയിലും അർജന്റീന താരങ്ങൾ നിരന്തരം സ്പെയ്ൻ താരങ്ങളെ പിടിച്ചുതള്ളുകയും ഉന്തിയിടുകയും ചെയ്തിരുന്നു. 90-ാം മിനിട്ടിൽ പാവു കുബാർസിയെ അനാവശ്യമായി ഫൗൾ ചെയ്തതിന് എൻസോ ഫെർണാണ്ടസിന് റഫറി സ്ലാവ്കോ വിൻചീച്ച് രണ്ടാമത്തെ മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും നൽകി പുറത്താക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360