ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പാസ് നൽകിയ താരമായി സ്പാനിഷ് ക്യാപ്ടൻ റൊഡ്രി
ന്യൂയോർക്ക് : ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബാൾ തേടിയെത്തിയത് മറ്റാരെയുമല്ല, സ്പാനിഷ് മിഡ്ഫീൽഡറും നായകനുമായ റൊഡ്രിഗസ് എന്ന റൊഡ്രിയെയാണ്. ടൂർണമെന്റിൽ ഒരു ഗോൾ പോലും റൊഡ്രിയുടെ പേരിൽ കുറിക്കപ്പെട്ടില്ല. പക്ഷേ സ്പെയ്നിനെ ചാമ്പ്യന്മാരാക്കുന്നതിൽ റൊഡ്രിയോളം പങ്കുവഹിച്ച മറ്റൊരാളില്ല. സ്പെയ്നിന്റെ ആൾ ഇൻ ആൾ തന്നെയായിരുന്നു റൊഡ്രി.
ടൂർണമെന്റിലെ സ്പാനിഷ് ടീമിന്റെ അച്ചുതണ്ടായിരുന്നു റൊഡ്രി. എട്ട് മത്സരങ്ങളിൽ നിന്ന് നൽകിയ പാസുകളുടെ എണ്ണം 756. 1966ൽ ലോകകപ്പിൽ റെക്കാഡുകൾ രേഖപ്പെടുത്തിത്തുടങ്ങിയ കാലം മുതൽ ഇതുവരെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ പാസുകൾ നൽകിയ കളിക്കാരൻ എന്ന റെക്കാഡ് ഇതോടെ റൊഡ്രി സ്വന്തമാക്കി.2014ലോകകപ്പിൽ ഫൈനൽ തേഡിൽ മാത്രം 62 പാസുകൾ നൽകിയ ജർമ്മൻ താരം ടോണിക്രൂസിന്റെ റെക്കാഡും ഇക്കുറി റൊഡ്രി മറികടന്നു.
ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡിലെ ശക്തികേന്ദ്രമാണ് റൊഡ്രി. രണ്ടുകൊല്ലംമുമ്പ് കാൽമുട്ടിലെ പരിക്കിൽ നിന്ന് തിരിച്ചെത്തിയ ശേഷം ക്ളബിനുവേണ്ടിയും സ്പെയ്നിനുവേണ്ടിയും അതിഗംഭീരപ്രകടനമാണ് നടത്തുന്നത്. സ്പെയ്ൻ രണ്ടുകൊല്ലം മുമ്പ് യൂറോകപ്പ് ജേതാക്കളായപ്പോഴും ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് റൊഡ്രി ആയിരുന്നു. കളിയുടെ വേഗം നിശ്ചയിക്കാനും തന്റെ കളിക്കാർക്ക് കൃത്യസമയത്ത് പന്തെത്തിക്കാനും ഇന്ന് റൊഡ്രിയെ കഴിഞ്ഞേയുള്ളൂ ആരും. റൊഡ്രി തീർത്ത താളത്തിലാണ് സ്പെയ്നും എതിരാളികളും കളിച്ചത്.
ഷർട്ട് ടക്ക്ഇൻ
ചെയ്ത റൊഡ്രി
ഫുട്ബാൾ കളത്തിൽ ജഴ്സി ഇൻഷർട്ട് ചെയ്ത് കളിക്കാനിറങ്ങുന്ന അപൂർവ്വം താരങ്ങളിലൊരാളാണ് റൊഡ്രി. തന്റെ റോൾ മോഡലായ മുൻ സ്പാനിഷ് മിഡ് ഫീൽഡർ സെർജിയോ ബുസ്ക്വെറ്റ്സിനെ അനുകരിച്ചാണ് റൊഡ്രി ഷർട്ട് ടക് ഇൻ ചെയ്യാൻ തുടങ്ങിയത്. മാഞ്ചസ്റ്റർ സിറ്റിയിലെത്തിയപ്പോൾ കൂട്ടുകാർ കളിയാക്കിയെങ്കിലും തന്റെ സ്റ്റൈലിൽ ഉറച്ചുനിന്നു. താൻ ഒരു സീസണിൽ 10 ഗോളുകൾ സിറ്റിക്കുവേണ്ടി അടിച്ചാൽ എല്ളാവരും ഷർട്ട് ഇൻ ചെയ്യണമെന്ന് സഹതാരങ്ങളോട് തമാശയ്ക്ക് ബെറ്റ് വയ്ക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |