SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.12 AM IST

ഭൂപടത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയ ലവ്‌ലിനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

modi-lovlina

ന്യൂഡൽഹി : കോമൺവെൽത്ത് ഗെയിംസിനിടെ ഗ്ലാസ്‌ഗോയിലെ റസ്റ്റോറന്റിലെ നാപ്കിനിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോർഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ളാസ്ഗോയിൽ നിന്ന് മെഡലുമായി തിരിച്ചെത്തിയ നടത്തിയ കൂടിക്കാഴ്ച്ചയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.

മെഡൽ നേടിയ ബോക്‌സിംഗ് താരങ്ങൾക്ക് ഗ്ലാസ്‌ഗോയിലെ ഒരു റസ്റ്റോറന്റിൽ ഒരുക്കിയ വിരുന്നിനിടയിലാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കാശ്മീരുമില്ലാത്ത ഭൂപടം റസ്റ്റോറന്റിലെ നാപ്കിനിൽ പതിച്ചിരുന്നത് ലവ്‌ലിനയുടെ ശ്രദ്ധയിൽപേട്ടത്. ഇതിൽ തുടർന്ന് ഇക്കാര്യം ലവ്‌ലിന അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി.സോഷ്യൽ മീഡിയയിലൂടെയും ഇക്കാര്യം ലോകത്തെ അറിയിച്ചു. തുടർന്ന് റസ്റ്റോറന്റ് അധികൃതർ മാപ്പുപറയുകയും നാപ്കിനുകൾ മാറ്റുകയും ചെയ്തു.

ലവ്‌ലിനയിൽ നിന്ന് സംഭവത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ മോദി റസ്റ്റോറന്റ് ഉടമയെ ഇടിച്ചോയെന്നും ചിരിയോടെ ബോക്സിംഗ് താരത്തോട് ചോദിച്ചു. ഗെയിംസിൽ മെഡൽ നേടിയ സന്തോഷത്തിനിടയിലും ഇത്തരമൊരു കാര്യം ശ്രദ്ധയിൽപെട്ടപ്പോൾ ലവ്‌ലിന നടത്തിയത് അസാധാരണവും അഭിനന്ദനാർഹവുമാണെന്നും മോദി പറഞ്ഞു. ഇന്ത്യൻ ജനത എക്കാലവും ഇക്കാര്യം ഓർത്തിരിക്കുമെന്നും മോദി പറഞ്ഞു.

കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ, കായിക സഹമന്ത്രി രക്ഷ നിഖിൽ ഖാഡ്സെ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ തുടങ്ങിയവരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI LOVLINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360