SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.12 AM IST

സായ്‌യ്ക്ക് പകരം സർഫ്രാസ് ഖാൻ

sararaz

കൊളംബോ : ശ്രീലങ്കയ്ക്ക് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മാറ്റം. ബാറ്റർ സായ് സുദർശന് പകരം സർഫ്രാസ് ഖാനെ ഉൾപ്പെടുത്തി. വലതുകാലിലെ ഉപ്പൂറ്റിക്കേറ്റ പരിക്കിൽ നിന്ന് മോചിതനാകാൻ ബെംഗളുരുവിലെ നാഷണൽ സെന്റർ ഒഫ് എക്സലൻസിൽ പരിശീലനത്തിലുള്ള സായ്‌യെ ടീമിലെടുത്തപ്പോൾ തന്നെ ഫിറ്റ്നെസ് ടെസ്റ്റിന് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂവെന്ന് സെലക്ടർമാർ അറിയിച്ചിരുന്നു. ശനിയാഴ്ച തുടങ്ങുന്ന ആദ്യ ടെസ്റ്റിന് മുമ്പ് സായ് ഫിറ്റ്നസ് വീണ്ടെടുക്കില്ലെന്ന് ഉറപ്പായതോടെയാണ് സർഫ്രാസിനെ ലങ്കയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത്.

2024ൽ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ സർഫ്രാസ് ഇതുവരെ ഇന്ത്യൻ കുപ്പായത്തിൽ ആറുമത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറികളുമടക്കം 371 റൺസും നേടി. 2024-25 സീസണിലെ ഓസ്ട്രേലിയൻ പര്യടനത്തിൽ ടീമിലുണ്ടായിരുന്നെങ്കിലും ഒരൊറ്റ മത്സരത്തിലും അവസരം നൽകിയില്ല. തുടർന്ന് നടന്ന ഇംഗ്ളണ്ടിനെതിരായ പരമ്പരയിൽഒഴിവാക്കപ്പെട്ടു. പിന്നീട് ആദ്യമായാണ് ഇന്ത്യൻ ടീമിലെത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SARFARAZ KHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360