
വാഷിംഗ്ടൺ: ഇംഗ്ലീഷ് യു.എസിന്റെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുന്ന ഉത്തരവിൽ ഒപ്പിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇംഗ്ലീഷ് ദേശീയ ഭാഷയാകുന്നതോടെ ആശയവിനിമയം സുഗമമാകുമെന്നും ദേശീയ മൂല്യങ്ങൾ ശക്തിപ്പെടുമെന്നും ഉത്തരവിൽ പറയുന്നു.
സർക്കാർ ഏജൻസികൾക്ക് രേഖകളും സേവനങ്ങളും ഇംഗ്ലീഷ് ഇതര ഭാഷകളിലും നൽകാം. യു.എസിലെ 30ലേറെ സംസ്ഥാനങ്ങളിൽ ഇംഗ്ലീഷിനെ ഇതിനോടകം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം യു.എസിൽ ഇപ്പോൾ പത്തിൽ ഒരാൾ ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്നു. 250 വർഷത്തെ ചരിത്രത്തിനിടെ ഇതുവരെ ഫെഡറൽ തലത്തിൽ യു.എസിന് ഒരു ദേശീയ ഭാഷയുണ്ടായിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള കുടിയേറ്റക്കാർ താമസിക്കുന്ന യു.എസിൽ 350ലേറെ ഭാഷകൾ സംസാരിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |