
തായ്‌പെയ്: യുദ്ധവിമാനങ്ങളും പടക്കപ്പലുകളുമായി തായ്‌വാന് ചുറ്റും നിരീക്ഷണം നടത്തി ചൈനീസ് സൈന്യം. 11 വിമാനങ്ങളും 9 കപ്പലുകളും സംഘത്തിലുണ്ടായിരുന്നെന്ന് തായ്‌വാൻ പറയുന്നു. 5 വിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെന്നും തായ്‌വാൻ ചൂണ്ടിക്കാട്ടി. ശനിയാഴ്ചയും ചൈനീസ് കപ്പലുകൾ തായ്‌വാന് ചുറ്റും നിരീക്ഷണം നടത്തിയിരുന്നു. തായ്‌വാന് ചുറ്റും കടലിലും ആകാശത്തുമായി സൈനികാഭ്യാസം നടത്തി പ്രകോപനം സൃഷ്ടിക്കുന്നത് ചൈനയുടെ പതിവായിരിക്കുകയാണ്. സ്വയംഭരണാധികാരമുള്ള ദ്വീപായ തായ്‌വാനെ സ്വന്തം ഭാഗമായാണ് ചൈന കാണുന്നത്. ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ തായ്‌വാനെ പിടിച്ചെടുക്കാൻ മടിയില്ലെന്നാണ് ചൈനയുടെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |