
ന്യൂയോർക്ക്: അമേരിക്കൻ ഗായികയും നടിയുമായ ആൻജി സ്റ്റോൺ (63) വാഹനാപകടത്തിൽ മരിച്ചു. ശനിയാഴ്ച, അലബാമയിൽ വച്ച് ആൻജി സഞ്ചരിച്ചിരുന്ന വാൻ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അറ്റ്‌ലാന്റയിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ ഗായക സംഘത്തോടൊപ്പം പോകുകയായിരുന്നു.
1961 ഡിസംബർ 18ന് സൗത്ത് കാരലൈനയിലെ കൊളംബിയയിൽ ജനിച്ച ആൻജി ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെയാണ് സംഗീത ലോകത്തെത്തിയത്. ബ്ലാക്ക് ഡയമണ്ട്, സ്റ്റോൺ ലൗ, ദ ആർട്ട് ഒഫ് ലൗ ആൻഡ് വാർ, റിച്ച് ഗേൾ തുടങ്ങിയവയാണ് പ്രധാന ആൽബങ്ങൾ. ദ ഹോട്ട് ചിക്‌സ് അടക്കം ഏതാനും സിനിമകളിലും ടെലിവിഷൻ സീരീസുകളിലും അഭിനയിച്ചു. മൂന്ന് തവണ ഗ്രാമി നോമിനേഷൻ നേടി. രണ്ട് മക്കളുണ്ട്. ഗായകൻ ഡി ആഞ്ചലോ മുൻ പങ്കാളിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |