SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.48 PM IST

കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജൻ ഹബ്ബ്

Increase Font Size Decrease Font Size Print Page
hydrogen

തിരുവനന്തപുരം: ഗതാഗതരംഗത്ത് ഹൈഡ്രജൻ ഇന്ധനത്തിൽ കുതിക്കാൻ കേരളം ഒരുങ്ങുന്നു. ഭാവിയുടെ ഇന്ധനമായ ഹൈഡ്രജൻ ഉത്‌പാദിപ്പിക്കുന്ന പദ്ധതികൾക്കായി ബഡ്‌ജറ്റിൽ 20 കോടി രൂപയുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും ഹൈബ്രജൻ ഹബ്ബുകൾ വരും.

ഹൈഡ്രജൻ ഫ്യൂവൽ സെൽ വാഹനങ്ങളുടെ ഗവേഷണത്തിലാണ് ഗതാഗതവകുപ്പ്. ടൊയോട്ടയുടെ സഹകരണത്തോടെ ശ്രീചിത്ര തിരുനാൾ കോളേജിൽ ഗവേഷണവിഭാഗം ആരംഭിച്ചു. സംസ്ഥാനത്തെ ആദ്യ ഹ്രൈഡജൻ കാർ എത്തിക്കുകയും ചെയ്തിരുന്നു. ഹ്രൈഡജനിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് ഓടുന്നവയാണ് ഹൈഡ്രജൻസെൽ വാഹനങ്ങൾ.

കൊച്ചിയിൽ പ്രതിദിനം 60 ടൺ ഗ്രീൻ ഹൈഡ്രജൻ നിർമ്മിക്കാനായി ഇന്ത്യ ഹൈഡ്രജൻ അലയൻസുമായി ചേർന്ന് കൊച്ചി ഗ്രീൻ ഹൈഡ്രജൻ (കെ.ജി.എച്ച് 2) ഹബ്ബ് പദ്ധതി കഴിഞ്ഞ നവംബറിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. 50 കിലോമീറ്റർ ചുറ്റളവിൽ ഗ്രീൻ ഹൈഡ്രജന്റെ ഉത്പാദനം, സംഭരണം, വിതരണം, തുടങ്ങിയവയ്ക്കായി യൂറോപ്യൻ യൂണിയനിലെ ഹൈഡ്രജൻ വാലി പദ്ധതികളെ മാതൃകയാക്കിയുള്ളതാണ് പദ്ധതി.

ആദ്യഘട്ടത്തിൽ ഗതാഗത ആവശ്യങ്ങൾക്കും രണ്ടാം ഘട്ടത്തിൽ വ്യവാസായിക ആവശ്യങ്ങൾക്കും വേണ്ട ഗ്രീൻ ഹൈഡ്രജൻ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. കാർബൺ പുറന്തള്ളാത്ത 60 ബസുകൾക്കുള്ള ഊർജം ആദ്യഘട്ടത്തിൽ ലഭ്യമാകും.

TAGS: BUSINESS, BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY