SignIn
Kerala Kaumudi Online
Thursday, 19 February 2026 8.41 AM IST

'ഓർമ്മകളിൽ സ്ഫടികം' ഇന്ന്  

Increase Font Size Decrease Font Size Print Page
movie

കൊച്ചി: മോഹൻലാൽ- ഭദ്രൻ കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം 'സ്ഫടികം' 28 വർഷങ്ങൾക്കുശേഷം 4കെ ദൃശ്യമികവിൽ തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുന്നതിന് മുന്നോടിയായി 'ഓർമ്മകളിൽ സ്ഫടികം' പരിപാടി ഇന്ന് നടക്കും.

ഡർബാൾ ഹാൾ മൈതാനിയിൽ വൈകിട്ട് 6ന് ചിത്രത്തിൽ അണിനിരന്ന പ്രതിഭകളുടെ ഓർമകൾക്ക് പ്രണാമം അർപ്പിക്കും. കലാകാരന്മാരും കുടുംബാംഗങ്ങളും സാങ്കേതികപ്രവർത്തകരും അടക്കമുള്ളവരും ഒത്തുചേരും. മൺമറഞ്ഞ തിലകൻ, ശങ്കരാടി, നെടുമുടി വേണു, കെ.പി.എ.സി ലളിത, ബഹദൂർ, സിൽക്ക് സ്മിത, കരമന ജനാർദ്ദനൻ, രാജൻ പി. ദേവ്, പി. ഭാസ്‌കരൻ, ജെ. വില്യംസ്, എം.എസ്. മണി, പറവൂർ ഭരതൻ, എൻ.എഫ്. വർഗീസ്, എൻ.എൽ. ബാലകൃഷ്ണൻ എന്നിവരെ ചടങ്ങിൽ സ്‌മരിക്കും.

1995ലാണ് ഭദ്രന്റെ സംവിധാനത്തിൽ 'സ്ഫടികം' പ്രദർശനത്തിനെത്തിയത്. ഭദ്രനും സുഹൃത്തുക്കളും രൂപീകരിച്ച ജ്യോമെട്രിക്‌സ് കമ്പനിയാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്.

TAGS: LOCAL NEWS, ERNAKULAM, SPHADIKAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY